Webdunia - Bharat's app for daily news and videos

Install App

കിരീടത്തിലെ സേതുവിന്റെയും, തനിയാവര്‍ത്തിനത്തിലെ ബാലന്‍മാഷും നമുക്ക് ചുറ്റും നില്‍ക്കുന്നത് പോലെ..,സ്മൃതി വനത്തില്‍ ലോഹിതദാസിന്റെ ഓര്‍മ്മ ദിനത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 28 ജൂണ്‍ 2022 (17:36 IST)
സ്മൃതി വനത്തില്‍ ലോഹിതദാസിന്റെ ഓര്‍മ്മ ദിനത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. അദ്ദേഹത്തിന്റെ പല സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന ഓരോ വൃക്ഷവും,പല ഓര്‍മകളാണ് നമുക്ക് നല്‍കുന്നത്.
സ്മൃതി വനത്തിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോ.. കിരീടത്തിലെ സേതുവിന്റെയും, തനിയാവര്‍ത്തിനത്തിലെ ബാലന്‍മാഷും നമുക്ക് ചുറ്റും നില്‍ക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കില്ല എന്ന് തോന്നുന്നുവെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു.
 
വിനോദ് ഗുരുവായൂര്‍ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ്
 
പതിമൂന്ന് വര്‍ഷം മുന്‍പ് ജൂണ്‍ 28 നു സിനിമ ലോകം മരവിച്ചു നിന്ന ദിവസമായിരുന്നു. ഒപ്പം എന്റെ ജീവിതത്തില്‍ മുന്നിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു നിന്ന ദിവസം... നമ്മുടെ ലോഹി സാര്‍ വിട പറഞ്ഞതു അന്നാണ്. ഇന്നും സാറിനെ പറ്റി ഒരു വാക്ക് പോലും പരാമര്‍ശിക്കാത്ത ദിവസമില്ല. വലിയ ഒരു ശൂന്യത ജീവിതത്തില്‍ തന്നു,സാര്‍ പോയി... എന്നും എപ്പോഴും വിനോദേ... എന്ന ആ വിളി ഇന്നും കാതുകളില്‍ മുഴങ്ങുന്നു. നാളെ പന്ത്രണ്ടു വര്‍ഷം തികയുന്നു... ഇപ്പോള്‍ സാറിന്റെ പേരില്‍ വലിയൊരു സ്മൃതി വനം ഒരുങ്ങിയിരിക്കുന്നു. മണ്ണുത്തി കൈലാസനാഥ വിദ്യനികെതന്‍ സ്‌കൂളില്‍, ഔഷധിയിലെ dr രജിതന്‍ സാറും സുഹൃത്ത് മിത്രനും, ജയരാജ് വാര്യര്‍ഉം തുടങ്ങിവച്ച ആ സ്മൃതി വനം ഇന്ന് നൂറോളം നീര്‍മരുത് കള്‍ കൊണ്ട് സമ്പന്നമാണ്. അന്ന് ഒരു ചെടി ഞാനും നട്ടതാണ്. സാറിന്റെ പല സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന ഓരോ വൃക്ഷവും,പല ഓര്‍മകളാണ് നമുക്ക് നല്‍കുന്നത്. സ്മൃതി വനത്തിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോ.. കിരീടത്തിലെ സേതുവിന്റെയും, തനിയാവര്‍ത്തിനത്തിലെ ബാലന്‍മാഷും നമുക്ക് ചുറ്റും നില്‍ക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കില്ല എന്ന് തോന്നുന്നു. പിന്നെയും ഒരുപാട് കഥാപാത്രങ്ങള്‍ അവിടെ നമുക്ക് മുന്‍പില്‍ വരും. അവിടെ നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ലോഹി സാര്‍ അടുത്തുണ്ട് എന്നൊരു തോന്നല്‍... അവിടെ നാളെ നമുക്ക് ഒരുമിച്ചു ഒത്തു കൂടാം.. രാവിലെ 9.30 നു, സംസാരിക്കാം സേതുവിനോടും, ചന്ദ്രഹാസനോടും,വാറുണ്ണിയോടും, റോയിയോടും...അവരെ സമ്മാനിച്ച ആ കലാകാരന്റെ അനുഗ്രഹവും വാങ്ങി തിരിച്ചു പോരാം വിനോദ് ഗുരുവായൂര്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments