Webdunia - Bharat's app for daily news and videos

Install App

കഥ തലൈവർക്ക് ബോധിച്ചില്ല, ലോകേഷ് സിനിമയിൽ മാറ്റങ്ങൾ നിർദേശിച്ച് രജിനികാന്ത്

അഭിറാം മനോഹർ
ചൊവ്വ, 13 ഫെബ്രുവരി 2024 (14:59 IST)
ലിയോ എന്ന വിജയ് സിനിമയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴകത്തിന്റെ സൂപ്പര്‍ താരമായ രജനീകാന്താണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തലൈവര്‍ 171 എന്നാണ് സിനിമയ്ക്ക് താത്കാലികമായി പേരിട്ടിരിക്കുന്നത്. പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ലോകേഷിന്റെ കഥയില്‍ രജിനികാന്ത് തൃപ്തനല്ലെന്നും കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ രജിനി നിര്‍ദേശിച്ചെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
ലോകേഷ് കനകരാജ് തലൈവര്‍ 171ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലൈന്‍ ഇഷ്ടമായെങ്കിലും കഥ ഡെവലപ്പ് ചെയ്തപ്പോള്‍ അതില്‍ രജിനിയ്ക്ക് പല കാര്യങ്ങളിലും അതൃപ്തിയുണ്ടായതായാണ് റിപ്പോര്‍ട്ട്. വയലന്‍സ് വളരെ നിറഞ്ഞ ആക്ഷന്‍ സ്വീക്വന്‍സുകള്‍ ഒഴിവാക്കാന്‍ രജിനി ആവശ്യപ്പെട്ടു. കൂടാതെ കഥയിലും ചില മാറ്റങ്ങള്‍ നടത്താന്‍ രജിനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലോകേഷ് സിനിമയിലെ പ്രധാനഭാഗമായ ലഹരിമരുന്ന് ഗാങ്ങ് അല്ലാതെയാകും ഈ സിനിമ ഒരുങ്ങുക. രജിനിയുടെ ജയിലര്‍ ഒരുക്കിയ സണ്‍ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മിക്കുക. നിലവില്‍ ജയ് ഭീം ഒരുക്കിയ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന്‍ എന്ന സിനിമയിലാണ് രജിനികാന്ത് അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍,മഞ്ജു വാര്യര്‍,റാണ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments