ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നായികയാകാന്‍ നയന്‍താര, ചിരഞ്ജീവിയുടെ ചിരു 153 ഉപേക്ഷിച്ചിട്ടില്ല

കെ ആര്‍ അനൂപ്
ചൊവ്വ, 29 ജൂണ്‍ 2021 (09:07 IST)
മോളിവുഡിലെ സിനിമ പ്രേമികള്‍ എമ്പുരാനായി കാത്തിരിക്കുമ്പോള്‍ ടോളിവുഡ് ചലച്ചിത്ര ലോകം ലൂസിഫര്‍ റീമേക്കിനെ കറിച്ചുള്ള ചര്‍ച്ചകളിലാണ്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ചിരഞ്ജീവിയെ നായകനാക്കി തെലുങ്കില്‍ ലൂസിഫര്‍ ഒരുക്കുന്നത് തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ്. 'ചിരു 153' എന്ന താല്‍ക്കാലിക പേരിലൊരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. 
 
മലയാളത്തിലെ വ്യത്യസ്തമായാണ് ലൂസിഫര്‍ റീമേക്ക് ഒരുങ്ങുന്നത്.സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് ചില മാറ്റങ്ങളോടെ ആയിരിക്കും നിര്‍മ്മിക്കുന്നത്. മെഗാസ്റ്റാര്‍ ചിത്രമായതിനാല്‍ സൂപ്പര്‍ ഹൈ മ്യൂസിക് ആയിരിക്കും സിനിമയിലേതെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നയന്‍താരയാണ് നായികയായെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

അടുത്ത ലേഖനം
Show comments