Webdunia - Bharat's app for daily news and videos

Install App

വാലിബനും ആടുജീവിതവും വീഴും !അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ കുതിപ്പുമായി ടര്‍ബോ

കെ ആര്‍ അനൂപ്
ചൊവ്വ, 21 മെയ് 2024 (09:34 IST)
മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. കാലങ്ങള്‍ക്ക് ശേഷം വീണ്ടും മെഗാസ്റ്റാറിനെ ആക്ഷന്‍ പടത്തില്‍ കാണാന്‍ ആകുമെന്ന് ത്രില്ലിലാണ് സിനിമ പ്രേമികള്‍.ആക്ഷന്‍ കോമഡി ഴോണറിലുള്ള മാസ് ചിത്രമാണ് ടര്‍ബോ.
 
മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ടര്‍ബോയുടെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ ആരംഭിച്ചതാണ്. മുന്‍കൂര്‍ ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് ഇപ്പോള്‍ കാണാനാകുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് രണ്ടുദിവസം ബാക്കിനില്‍ക്കെ രണ്ടുകോടിയില്‍ കൂടുതല്‍ നേടിക്കഴിഞ്ഞു.
 
 മമ്മൂട്ടി കമ്പനിയുടെ പാനലില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
 
ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മധുര രാജ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ഒപ്പം കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ചിത്രം. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

അടുത്ത ലേഖനം
Show comments