'നമ്മള്‍ ഈ സിനിമ ആഘോഷിക്കും, സന്തോഷമായിരിക്കൂ'; ഫുള്‍ കോണ്‍ഫിഡന്‍സില്‍ മോഹന്‍ലാല്‍, ആരാധകരോട് പറഞ്ഞതു കേട്ടോ? (വീഡിയോ)

റിലീസ് ദിനത്തില്‍ തന്നെ ഒട്ടേറെ റെക്കോര്‍ഡുകള്‍ വാലിബന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്

രേണുക വേണു
ബുധന്‍, 24 ജനുവരി 2024 (10:29 IST)
Mohanlal - Malaikottai Vaaliban

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍ തിയറ്ററുകളില്‍. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് വാലിബനെ കാണാന്‍ കാത്തിരിക്കുന്നത്. ഈയടുത്തൊന്നും കാണാത്ത വിധം വലിയ ആത്മവിശ്വാസത്തോടെയാണ് മോഹന്‍ലാല്‍. തനിക്ക് ഏറെ ആത്മസംതൃപ്തി നല്‍കിയ ചിത്രമാണ് വാലിബനെന്ന് പ്രചാരണ വേളയില്‍ ലാല്‍ പറഞ്ഞിരുന്നു. ആരാധകരുമായുള്ള ക്ലബ് ഹൗസ് ചര്‍ച്ചയില്‍ വാലിബനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
' നിങ്ങള്‍ പരിഭ്രമിക്കേണ്ട...! എന്തിനാണ് നിങ്ങള്‍ ടെന്‍ഷനടിക്കുന്നത്? നമ്മലൊരു ഗംഭീര സിനിമ ചെയ്തിരിക്കുന്നു. സന്തോഷത്തോടെയിരിക്കുക, നന്നായി ഉറങ്ങൂ. വളരെ പോസിറ്റീവ് ആയി ചിന്തിക്കൂ. നമ്മള്‍ ഈ സിനിമ ആഘോഷമാക്കും,' ലാല്‍ പറഞ്ഞു. 


റിലീസ് ദിനത്തില്‍ തന്നെ ഒട്ടേറെ റെക്കോര്‍ഡുകള്‍ വാലിബന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ 6.30 മുതല്‍ മിക്കയിടത്തും ഫാന്‍സ് ഷോ ആരംഭിക്കും. രാവിലെ ഒന്‍പതോടെ വാലിബന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങും. പ്രീ-സെയിലില്‍ മൂന്ന് കോടിക്ക് അടുത്ത് സ്വന്തമാക്കാന്‍ വാലിബന് സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ വാലിബന്റെ പേരിലാകും. ആദ്യദിനം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് ആറ് കോടിയെങ്കിലും വാലിബന്‍ കളക്ട് ചെയ്യും. ഒരു മലയാള സിനിമയുടെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആയിരിക്കും ഇത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments