Webdunia - Bharat's app for daily news and videos

Install App

ചിത്രങ്ങൾ തരംഗമായതിന് പിന്നാലെ സിനിമാ പ്രവേശനത്തെ കുറിച്ച് മാളവിക !

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (16:40 IST)
ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ ഗ്ലാമർ ഫോട്ടോഷൂട്ടാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. 'വസ്ത്രങ്ങൾക്ക് ഇറക്കം കുറഞ്ഞുപോയി', 'അമ്മയെ കണ്ട് പഠിക്കൂ' എന്നിങ്ങനെ നിരവധി വിമർശനങ്ങൾ മാളവികക്കെതിരെ സാമൂഹ്യ മാധ്യങ്ങളിൽ ഉയർന്നു. എന്നാൽ ഇതിനൊന്നും മാളവിക ചെവി കൊടുക്കുന്നില്ല.
 
മോഡലിങ് രംഗത്തേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് ഇപ്പോൾ താരപുത്രി മിലൻ ഡിസൈൻസിന്റെ ബ്രൈഡൽ ബാനാർജി സാരികളുടെ മോഡലായാണ് മാളവിക മോഡലിങ്ങിന് തുടക്കം കുറിച്ചത്. അടുത്തതായി ഉയരുന്ന ചോദ്യം എപ്പോഴാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് എന്നതാണ്. ഉടൻ സിനിമയിലേക്ക് ഇല്ല എന്നാണ് മാളവികയുടെ മറുപടി.
 
മോഡലിങ് എനിക്ക് ഏറെ ഇഷ്ടമാണ് അതിനാൽ ഉടൻ സിനിമയിലേക്കില്ല. ഇപ്പോൾ മോഡലിങ്ങിൽ തുടരാനാണ് താല്പര്യം. ക്യാമറയെ ഫെയിസ് ചെയ്യാൻ എനിക്ക് ഇപ്പോഴും നാണമാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ ഫോട്ടോഷൂട്ടിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. മാളവിക പറഞ്ഞു.
 
തനിക്ക് നൃത്തം ഒട്ടും വഴങ്ങില്ലണെന്ന് മാളവിക തുറന്നു പറയുന്നു. എനിക്ക് സാധിക്കാത്ത പണിയാണ് നൃത്തം. മോഡലിങ്ങിനാണെങ്കിലും അഭിനയത്തിനാണെങ്കിലും മെലിയാൻ വേണ്ടി ഡയറ്റ് ചെയ്യാൻ ഒന്നും പറ്റില്ല. ഫൂട്‌ബോൾ കോച്ചിങ്ങിന് പോയതുകൊണ്ട് ഇപ്പോൾ മെലിഞ്ഞത് എന്നും മാളവിക പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments