നയൻതാരയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല, അവരോടെനിക്ക് ബഹുമാനം മാത്രം: മാളവിക

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2023 (19:23 IST)
യൂട്യൂബ് ചാനൽ അഭിമുഖത്തിനെതിരെ നടത്തിയ ലേഡി സൂപ്പർ സ്റ്റാർ പരാമർശത്തിൽ വിശദീകരണവുമായി നടി മാളവിക മോഹൻ. നായികമാരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാതെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ മതിയെന്ന മാളവികയുടെ പരാമർശത്തിനെതിരെ നയൻതാര ആരാധകർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മാളവികയുടെ വിശദീകരണം.
 
ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഇഷ്ടമല്ല, നായികമാരെയും നായകന്മാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യം ഉണ്ടാകണം. ലേഡി സൂപ്പർ സ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡി എന്നതിൻ്റെ ആവശ്യമെ ഇല്ല. ദീപികയെയും ആലിയയെയും കത്രീനയെയുമെല്ലാം സൂപ്പർ സ്റ്റാർ എന്ന് തന്നെയല്ലെ വിളിക്കുന്നത്. എന്ന് മാളവിക ചോദിച്ചിരുന്നു. ഇതിലെ ലേഡി സൂപ്പർ സ്റ്റാർ പ്രയോഗം നയൻതാരയുമായി ബന്ധപ്പെടുത്തിയാണ് നയൻതാര ആരാധകർ രംഗത്ത് വന്നത്.
 
ഞാൻ നയൻതാരയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്നനിലയിൽ അവരെ ഞാൻ അവിശ്വസനീയതയോടെയാണ് കാണുന്നത്. എൻ്റെ അഹിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തെ പറ്റിയാണ്. ഏതെങ്കിലും പ്രത്യേക താരത്തെ പറ്റിയല്ല. മാളവിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments