Webdunia - Bharat's app for daily news and videos

Install App

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഈ നടനെ മനസിലായോ? ഞെട്ടിക്കുന്ന ഫ്രീക്കൻ ലുക്ക്

Webdunia
ചൊവ്വ, 4 മെയ് 2021 (20:50 IST)
നല്ല സ്റ്റൈലനായി കാർ തുടച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രീക്കനാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ താരം. വെറൊന്നുമല്ല മലയാളികൾക്ക് പ്രിയപ്പെട്ടനൊരു നടന്റെ ആദ്യകാലചിത്രങ്ങളിലൊന്നിലെ ദൃശ്യമാണിത്. നടൻ ആരാണെന്ന് അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയ ആകെ അമ്പരപ്പിലാണ്. കാർ തുടച്ചുകൊണ്ടിരിക്കുന്ന ഫ്രീക്കൻ താടിക്കാരൻ മറ്റാരുമല്ല. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കൊച്ചുപ്രേമനാണ്.
 
ജേസിയുടെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ ഏഴുനിറങ്ങൾ എന്ന ചിത്രത്തിലേതാണ് ഈ രംഗങ്ങൾ. കൊച്ചുപ്രേമന്റെ ആദ്യചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്. 1979 ൽ തന്നെ സിനിമയിൽ മുഖം കാണിച്ചുവെങ്കിലും കൊച്ചുപ്രേമൻ സിനിമാപ്രേമികൾക്ക് പരിചിതനാകുന്നത് ദില്ലിവാല രാജകുമാരൻ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തിളക്കവും തെങ്കാശിപട്ടണവുമെല്ലാമടക്കം മലയാളികളെ രസിപ്പിച്ച ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യാൻ നടനായി. എന്തായാലും കൊച്ചുപ്രേമന്റെ ഫ്രീക്കൻ ലുക്കിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'

ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ!

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

ടി.സി ഇല്ലെങ്കിലും സ്കൂൾ മാറാം, ഉത്തരവുമായി സർക്കാർ, അൺ എയ്ഡഡ് സ്കൂളുകൾക്ക് തിരിച്ചടി

അടുത്ത ലേഖനം
Show comments