Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ പുതിയ ആന്തോളജി ചിത്രം, 'ജെസ്സി' ചിത്രീകരണം പൂര്‍ത്തിയായി, വിശേഷങ്ങളുമായി സംവിധായകന്‍

കെ ആര്‍ അനൂപ്
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (11:21 IST)
മലയാളത്തില്‍ നിന്നും പുതിയൊരു ആന്തോളജി ചിത്രം കൂടി വരുന്നു.മധുരം ജീവാമൃതബിന്ദു എന്നാണ് പേരിട്ടിരിക്കുന്നത്. ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നീ സംവിധായകരുടെ നാല് ചിത്രങ്ങള്‍ ഉണ്ടാകും. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന 'ജെസ്സി' ചിത്രീകരണം പൂര്‍ത്തിയായി. സിനിമയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍.
 
'ജെസ്സിക്ക് പിന്നിലെ സന്തോഷം തേടുന്നവര്‍ - 1.ഫസ്റ്റ് ലോക്ക്ഡൗണ് കഴിഞ്ഞുള്ള സമയത്ത് ജിഷ്ണുവിന്റെ തലയിലാണ് ജെസ്സിയുടെ ഐഡിയ ആദ്യം ജനിക്കുന്നത്.ഒറ്റ വരിയില്‍ 'കൊള്ളാം' എന്നു തോന്നിക്കുന്ന ഒരു ക്യൂട്ട് ഐഡിയ. സിനിമയാക്കിയാലോ എന്ന ആലോചനക്ക് വെള്ളവും വളവുമിട്ടു വളര്‍ത്തിയെടുക്കാന്‍ ജെനിത്തേട്ടന്‍ കൂടെ കൂടിയപ്പോള്‍ ജെസ്സി പതുക്കെ പൂവിട്ടു , കാഴ്ച്ചു , ഒടുക്കം മധുരം ജീവാമൃതബിന്ദുവിലെ കിക്ക് ഓഫ് ചെയ്യുന്ന സിനിമയായി ജെസ്സി മാറുന്നു'-ഷംസു സെയ്ബ കുറിച്ചു.
 
23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രന്‍ നിര്‍മ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ധിഖ് ആണ്.മണിയറയിലെ അശോകന്‍, നിഴല്‍, അനുഗ്രഹീതന്‍ ആന്റണി, മറിയം വന്നു വിളക്കൂതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകരാണ് നാലുപേരും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments