Webdunia - Bharat's app for daily news and videos

Install App

ശോഭനയ്ക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടി; സേതുരാമയ്യരെ കാണാന്‍ നാഗവല്ലി എത്തിയതാണെന്ന് മെഗാസ്റ്റാറിന്റെ കമന്റ് (വീഡിയോ)

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (19:43 IST)
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ദ ബ്രെയ്ന്‍. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി അഞ്ചാം തവണയും മമ്മൂട്ടിയെത്തുമ്പോള്‍ സംവിധായകന്‍ കെ.മധു പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന് അറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മേയ് 1 ഞായറാഴ്ച ചിത്രം തിയറ്ററുകളിലെത്തും.
 
സിബിഐ 5 ഷൂട്ടിങ് നടക്കുന്ന വേളയില്‍ പ്രശസ്ത സിനിമാ താരം ശോഭന ആ സെറ്റിലേക്ക് എത്തിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. സിബിഐ 5 ല്‍ അതിഥി വേഷത്തില്‍ ശോഭനയെത്തുന്നുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അക്കാര്യത്തില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സിബിഐ 5 ന്റെ സെറ്റില്‍ ശോഭന അതിഥിയായി എത്തിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വീഡിയോ പുറത്തുവിടുന്നത് ഇപ്പോഴാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

'നാഗവല്ലി സേതുരാമയ്യരെ കാണാന്‍ എത്തിയപ്പോള്‍' എന്ന രസകരമായ ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, നിര്‍മാതാവും മമ്മൂട്ടിയുടെ സഹായിയുമായ ജോര്‍ജ് എന്നിവരേയും വീഡിയോയില്‍ കാണാം. അതിഥിയായി എത്തിയ ശോഭനയ്ക്ക് മമ്മൂട്ടി സ്നേഹത്തോടെ ഭക്ഷണം വിളമ്പി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments