Webdunia - Bharat's app for daily news and videos

Install App

'ഈ കടലാസിൽ ചെക്കില്ല, ഇത് സ്നേഹത്തിന്റെ പ്രതീകമാണ്': ജെൻസന്റെ വധുവാകേണ്ട വേദിയിൽ തനിച്ചെത്തി ശ്രുതി, ചേർത്തുപിടിച്ച് മമ്മൂട്ടി

നിഹാരിക കെ എസ്
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (09:40 IST)
കൊച്ചിയില്‍ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടന്ന സമൂഹ വിവാഹത്തില്‍ ഒരു ജോഡി ആകേണ്ടിയിരുന്നത് ജെൻസണും ശ്രുതിയും ആയിരുന്നു. എന്നാൽ, വിധി മറ്റൊന്നാണ് ശ്രുതിയെ കാത്തുവെച്ചത്. വധുവായി വിവാഹം നടക്കേണ്ടിയിരുന്ന വേദിയിൽ അതിഥിയായി എത്തേണ്ട അവസ്ഥയിലേക്ക് അവളെ വിധി കൊണ്ടെത്തിച്ചു. സമൂഹവിവാഹത്തില്‍ അതിഥിയായി എത്തി മമ്മൂട്ടിയില്‍ നിന്നും ശ്രുതി സമ്മാനം സ്വീകരിച്ചു. വിവാഹത്തിന് തയാറെടുക്കവെയായിരുന്നു കാര്‍ അപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്ര പറഞ്ഞത്.
 
ജെൻസൺ യാത്രയായെങ്കിലും ഈ ചടങ്ങിൽ ശ്രുതി കൂടി പങ്കെടുക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. ഇരുവര്‍ക്കുമായി കരുതിവച്ച സമ്മാനങ്ങള്‍ നല്‍കണമെന്നും മമ്മൂട്ടി ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമ്മദിനെ മമ്മൂട്ടി അറിയിക്കുകയായിരുന്നു. ഇതുപ്രകാരമാണ് ശ്രുതി അതിഥിയായി പങ്കെടുത്തത്. സമൂഹവിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ മമ്മൂട്ടിയുടെ പിആര്‍ഒ റോബേര്‍ട്ട് കുര്യാക്കോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
 
റോബർട്ട് കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
'‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ”ട്രൂത്ത് മാംഗല്യം” വേദിയില്‍ വച്ച് ശ്രുതിയെ ചേര്‍ത്തു നിര്‍ത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.
 
 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു. വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയുടെയും ജെന്‍സന്റെയും കഥ അറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയില്‍ വച്ച് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.
 
തുടര്‍ന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.
 
തുടര്‍ന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരന്‍മാര്‍ക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെന്‍സനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യര്‍ത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോള്‍, ശ്രുതിയുടെ കണ്ണും മനസും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments