'ജഗദീഷ്' എന്നാ സുമ്മാവാ.. ഓസ്‌ലറില്‍ മമ്മൂട്ടി മാത്രമല്ല തിളങ്ങിയത്... നടന്‍ ഗംഭീരമാക്കിയ സിനിമകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 11 ജനുവരി 2024 (15:46 IST)
Abraham Ozler
സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ജയറാം-മിഥുന്‍ മാനുവല്‍ തോമസ് ചിത്രം അബ്രഹാം ഓസ്‌ലര്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ കണ്ടവര്‍ മമ്മൂട്ടിക്ക് മാത്രമല്ല കയ്യടിച്ചത് ജഗദീഷിന്റെ 
ഫൊറന്‍സിക് സര്‍ജന്റെ വേഷവും ആരാധകരെ തൃപ്തിപ്പെടുത്തി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അത് ഭംഗിയായി അവതരിപ്പിച്ച മലയാളികളെ ഞെട്ടിക്കുകയാണ് നടന്‍ ജഗദീഷ്.
സുരേഷ് ഗോപി-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ തിയറ്ററുകളില്‍ വിജയമായ ചിത്രമാണ് ഗരുഡന്‍. സിനിമയില്‍ നിര്‍മ്മാണ തൊഴിലാളിയും നല്ല മദ്യപാനിയുമായ സലാമിന്റെ വേഷത്തിലാണ് ജഗദീഷ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ പക്വതയാര്‍ന്ന അഭിനയം സിനിമ പ്രേമികളെ ആകര്‍ഷിച്ചു. 
 
പിന്നെ കണ്ടത് ഫാലിമിയിലെയും നേരിലെയും ജഗദീഷിന്റെ അച്ഛന്‍ കഥാപാത്രങ്ങളെയാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് അകന്ന് വീട്ടില്‍ ആരുമായും ആത്മബന്ധം സൂക്ഷിക്കാത്ത അച്ഛന്‍ വേഷം ജഗദീഷ് മനോഹരമാക്കി. ചന്ദ്രന്‍ എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും അതുകൊണ്ടാണ്. ALSO READ: 'എബ്രഹാം ഓസ്ലര്‍' വന്നപ്പോള്‍ 'നേര്' വീണോ? 21 ദിവസങ്ങള്‍ പിന്നിട്ട് മോഹന്‍ലാല്‍ ചിത്രം, കളക്ഷന്‍ റിപ്പോര്‍ട്ട്
 
നേരില്‍ മകള്‍ക്ക് നീതി ലഭിക്കുമോ എന്നറിയാതെ കുടുംബത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കാനും പോരാടാനും തയ്യാറാക്കുന്ന അച്ഛന്‍ കഥാപാത്രമായാണ് ജഗദീഷ് എത്തിയത്. ചിലപ്പോള്‍ മുഹമ്മദ് എന്ന കഥാപാത്രം ദുര്‍ബലനായി പോകുകയും ഒന്നും ചെയ്യാനാകാതെ നിസ്സഹാനായി നില്‍ക്കുകയും ചെയ്യുന്നുണ്ട്.  ALSO READ: പ്രീ-സെയില്‍സില്‍ തിളങ്ങി ജയറാമിന്റെ 'ഓസ്ലര്‍', ഓപ്പണിങ് ഡേ എത്ര നേടും?
 
ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലും ജഗദീഷ് തിളങ്ങി. കൊച്ചൗസേപ്പെന്ന അധ്യാപകനായാണ് അദ്ദേഹം വേഷമിട്ടത്. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ തന്റെ ഭാഗം ഭംഗിയായി അവതരിപ്പിക്കാന്‍ നടനായി.റൊഷാക്ക്,പുരുഷ പ്രേതം,കാപ്പാ തുടങ്ങിയ ചിത്രങ്ങളിലും നടന്‍ തിളങ്ങി. സ്‌ക്രീനിലെ ജഗദീഷ് മാജിക് ഇനിയും കാണാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments