Webdunia - Bharat's app for daily news and videos

Install App

Breaking: ദിലീപ് ചിത്രം കഴിഞ്ഞാല്‍ ജോഷി ചെയ്യുന്നത് മമ്മൂട്ടിച്ചിത്രം, സജീവ് പാഴൂരിന്‍റെ തിരക്കഥ

അതുല്‍ ബേബി
വ്യാഴം, 14 നവം‌ബര്‍ 2019 (16:07 IST)
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സജീവ് പാഴൂരിന്‍റെ പുതിയ തിരക്കഥ ജോഷിക്ക്. മമ്മൂട്ടി നായകനാകുന്ന ഈ സിനിമ 2020ല്‍ സംഭവിക്കും. ദിലീപിനെ നായകനാക്കി ഒരു സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ് സജീവ് പാഴൂര്‍. ജോഷിയും ഒരു ദിലീപ് ചിത്രത്തിന്‍റെ തിരക്കിലാണ്. ദിലീപ് ചിത്രം കഴിഞ്ഞാല്‍ മമ്മൂട്ടി നായകനാകുന്ന സിനിമയിലേക്ക് ജോഷി കടക്കും.
 
ആറുമാസം മുമ്പാണ് ജോഷിയോട് സജീവ് പാഴൂര്‍ കഥ പറയുന്നത്. ജോഷിക്കും മമ്മൂട്ടിക്കും കഥ ഇഷ്‌ടമായിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി ഇപ്പോള്‍ അനവധി പ്രൊജക്ടുകളുടെ തിരക്കിലാണ്. ജോഷിയും സജീവും ഇപ്പോഴത്തെ പ്രൊജക്‍ടുകളില്‍ ബിസിയാണ്. എന്തായാലും അടുത്ത വര്‍ഷം ജോഷി - മമ്മൂട്ടി ചിത്രം സംഭവിക്കാനാണ് സാധ്യത.
 
1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, ഭൂകമ്പം, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന്, മിനിമോള്‍ വത്തിക്കാനില്‍ തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര.
 
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
 
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
 
മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് - 34 സിനിമകള്‍. പലതും മെഗാഹിറ്റുകള്‍. ഈ ടീമിന്‍റെ പുതിയ സിനിമ മറ്റൊരു ന്യൂഡെല്‍ഹിയാകുമോ? കാത്തിരിക്കാം.
 
സജീവ് പാഴൂര്‍ ഇപ്പോള്‍ ദിലീപിനായി എഴുതുന്ന സിനിമയുടെ പേര് ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നാണ്. നാദിര്‍ഷയാണ് സംവിധാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

അടുത്ത ലേഖനം
Show comments