Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി കൊച്ചിയിലെത്തുമ്പോള്‍ എന്ത് സംഭവിക്കും?!

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (17:26 IST)
മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ പുതിയ കഥകള്‍ക്ക്, പുതിയ സംവിധായകര്‍ക്ക്, പുതുമകള്‍ക്ക് എല്ലാമാണ് അദ്ദേഹം സമയം നീക്കിവയ്ക്കുന്നത്. ഓരോ വര്‍ഷവും മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നത് എത്ര പുതുമുഖ സംവിധായകര്‍ക്കാണ്!
 
മമ്മൂട്ടി ഈ വര്‍ഷം അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ കൂട്ടത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനുമുണ്ട്. കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.
 
സഞ്ചാരപ്രിയനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെത്തുന്ന വിനോദ് മേനോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. അതേത്തുടര്‍ന്ന് അയാളുടെ ജീവിതം സഞ്ചരിക്കുന്ന ഇടങ്ങളിലൂടെയാണ് സിനിമയുടെ വികാസം.
 
ഒരു ഗെയിം ത്രില്ലര്‍ ഫോര്‍മാറ്റിലാണ് ഈ സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ മലയാളത്തില്‍ അപൂര്‍വ്വം സിനിമകളേ സംഭവിച്ചിട്ടുള്ളൂ. കഥയുടെ ഓരോ ഘട്ടത്തിലും അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ അടുക്കിവച്ചാണ് ഡീന്‍ ഡെന്നിസ് തിരക്കഥയെഴുതിയിരിക്കുന്നത്. 
 
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തമിഴിലെ ഒരു യുവതാരവും പ്രധാന വേഷത്തിലെത്തും. തമിഴില്‍ നിന്നുതന്നെയായിരിക്കും മമ്മൂട്ടിയുടെ നായികയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡചിത്രമായ പഴശ്ശിരാജ നിര്‍മ്മിച്ചത് ശ്രീ ഗോകുലം ഫിലിംസായിരുന്നു. 
 
മറ്റ് പ്രൊജക്ടുകളില്‍ മമ്മൂട്ടി ബിസി ആയതുകൊണ്ടാണ് ചിത്രീകരണം ഡിസംബര്‍ വരെ നീണ്ടുപോകുന്നത്. കൊച്ചിയും ബംഗലൂരുവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments