Webdunia - Bharat's app for daily news and videos

Install App

ഒന്നല്ല!! മമ്മൂട്ടി- ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങളെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (19:34 IST)
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്‌പദമാക്കി നെറ്റ്‌ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലാവും ഇവർ ആദ്യമായി ഒരുമിക്കുക എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോളിതാ മമ്മൂട്ടി-ലിജോ ജോസ് കൂട്ടുക്കെട്ടിന്റേതായി രണ്ട് സിനിമകൾ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 
 
മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനറിന്റെ കീഴിൽ ചിത്രത്തിന്റെ നിർമാണവും മമ്മൂട്ടി തന്നെയായിരിക്കും നിർവഹിക്കുക എന്നാണ് റിപ്പോർട്ട്. നേരത്തെ പ്ലേ ഹൗസ് എന്ന ബാനറിന് കീഴിൽ മമ്മൂട്ടി സിനിമകൾ നിർമിച്ചിരുന്നു. നിലവിൽ  ചിത്രീകരണം പുരോഗമിക്കുന്ന രതീന ഷര്‍ഷാദിന്‍റെ 'പുഴു' പൂര്‍ത്തിയാക്കിയതിനുശേഷം മമ്മൂട്ടി ലിജോയുടെ ഫീച്ചര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.
 
എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. എംടി-പ്രിയദർശൻ ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും മമ്മൂട്ടി ഓഫർ നിരസിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 
 
'പുഴു' കൂടാതെ അമല്‍ നീരദ് ഒരുക്കുന്ന 'ഭീഷ്‍മ പര്‍വ്വം', സിബിഐ സിരീസിലെ അഞ്ചാം ചിത്രം, 'കെട്ട്യോളാണ് എന്‍റെ മാലാഖ' സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ ചിത്രം'മാമാങ്ക'ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments