Webdunia - Bharat's app for daily news and videos

Install App

ടര്‍ബോയില്‍ ഇടിയോടിടി... ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വീണ്ടും മമ്മൂട്ടി

കെ ആര്‍ അനൂപ്
ബുധന്‍, 22 നവം‌ബര്‍ 2023 (12:07 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ഒരുങ്ങുകയാണ്. സിനിമയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ടര്‍ബോയില്‍ മമ്മൂട്ടി ഇടിയോടിടി ആയിരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.തങ്ങള്‍ക്ക് വേണ്ടതും ഇടിയോടിടി ആണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മറുപടി പറഞ്ഞതോടെ, അത് തരാം എന്നായിരുന്നു മമ്മൂട്ടിയും പറഞ്ഞത്. എന്തായാലും മെഗാസ്റ്റാര്‍ ആരാധകര്‍ ആവേശത്തിലാണ്. 
പോക്കിരി രാജ, മധുര രാജ തുടങ്ങിയ സിനിമകളുടെ വിജയത്തിനുശേഷം വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു സിനിമ കൂടിയാണിത്. 100 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.അടുത്ത സമ്മര്‍ അല്ലെങ്കില്‍ ഓണം റിലീസ് ആയിരിക്കാനാണ് സാധ്യത.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, അര്‍ജുന്‍ ദാസ്, സുനില്‍, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്നു.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ഫീനിക്‌സ് പ്രഭു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.വിഷ്ണു ശര്‍മയാണ് ഛായാഗ്രാഹകന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രവാസികളുടെ മക്കള്‍ക്കായി നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

നേരത്തെ അസുഖ ബാധിതനാണെന്ന സംശയത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; സ്റ്റാര്‍ ഹെല്‍ത്ത് 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

ഷാഫിയേയും രാഹുലിനേയും നുണ പരിശോധനയ്ക്കു വെല്ലുവിളിച്ച് സിപിഎം; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

'നിങ്ങളുടെ പ്രൊഫഷണലിസം മികച്ചതായിരുന്നു'; കമലയോടു കുശലം പറഞ്ഞ് ട്രംപ്, ഫോണില്‍ വിളിച്ച് മോദി

അടുത്ത ലേഖനം
Show comments