Webdunia - Bharat's app for daily news and videos

Install App

ശക്തമായ പ്രതിഷേധം,കേസ് എടുക്കുന്നതിലോ അറസ്‌റ് ചെയ്യുന്നതിലൊ ഒരെതിര്‍പ്പും ഇല്ല, കുറിപ്പുമായി സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
വെള്ളി, 6 മെയ് 2022 (12:48 IST)
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടി മഞ്ജു വാര്യരെ അപമാനിച്ചതിന്റെ പേരില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്തു.കേസ് എടുക്കുന്നതിലോ അറസ്‌റ് ചെയ്യുന്നതിലൊ വ്യക്തിപരമായി ഒരെതിര്‍പ്പും ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ അഖില്‍ മാരാരുടെ കുറിപ്പ് തുടങ്ങുന്നത്.
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
സംസ്ഥാന അവാര്‍ഡ് ജേതാവും നിരവധി അന്തര്‍ ദേശീയ പുരസ്‌കാര ജേതാവുമായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ നടി മഞ്ജു വാര്യരെ അപമാനിച്ചതിന്റെ പേരില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്തു....
 
കേസ് എടുക്കുന്നതിലോ അറസ്‌റ് ചെയ്യുന്നതിലൊ വ്യക്തിപരമായി ഒരെതിര്‍പ്പും ഇല്ല...
 
'എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ ഭയമാണ്..കഴിഞ്ഞ 2 വര്‍ഷമായി ഞാന്‍ തമിഴ് നാട്ടിലാണ് താമസം..' എന്ന് ഒരു ചലച്ചിത്ര സംവിധായകന്‍ പറഞ്ഞിട്ട്..
ഏതെങ്കിലും സാംസ്‌ക്കാരിക നായകര്‍ പ്രതികരിക്കുമോ..?
 
ഏതെങ്കിലും ഒരു വ്യക്തിയെ ഫേസ്ബുക്ക് വഴി അപകീര്‍ത്തി പെടുത്തിയാല്‍ പൊലീസിന് KP act120 o
പ്രകാരം കേസെടുക്കാന്‍ കഴിയും..
IT act 66A എടുത്തു കളഞ്ഞതിനാലും മറ്റ് IT act വകുപ്പുകള്‍ നില നില്‍ക്കാത്തത് കൊണ്ടും നിലവില്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്തത് ശുദ്ധ പോക്രിത്തരവും ഭരണകൂട ഫാസിസവുമാണ്..
 
വെറുമൊരു ആള്‍ജാമ്യത്തില്‍ ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് മഫ്തിയില്‍ 4 പേരുമായി സഹോദരിക്കും കുടുംബത്തിനും ഒപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്ന ഒരാളെ തടഞ്ഞു പിടിച്ചു വലിച്ചു കൊണ്ട് പോകുക..
 
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

അടുത്ത ലേഖനം
Show comments