Webdunia - Bharat's app for daily news and videos

Install App

ഒരുപാട് കരഞ്ഞു, വില കുറച്ചുകാണാന്‍ പലരും ശ്രമിച്ചു,പോരാട്ടം തുടര്‍ന്നു, അതിജീവന കഥ പങ്കുവെച്ച് മന്യ

കെ ആര്‍ അനൂപ്
ചൊവ്വ, 13 ജൂലൈ 2021 (14:36 IST)
ജീവിതത്തിലെ ഒട്ടേറെ കഷ്ടപ്പാടുകളെ മറികടന്നാണ് മന്യ ലോകം അറിയപ്പെടുന്ന സിനിമ നടി ആയി മാറിയത്. പഠിക്കാന്‍ ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ മന്യ ഏറ്റെടുത്തു. ഒടുവില്‍ സിനിമയിലെത്തി. പിതാവിന്റെ മരണവും അതിനെ അതിജീവിച്ച് ജീവിതകഥയും തുറന്നുപറയുകയാണ് നടി.
 
മന്യയുടെ വാക്കുകളിലേക്ക് 
 
'ജീവിതം എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല
എന്റെ അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍ സ്വന്തമായി അതിജീവിക്കാന്‍ പാടുപെടുന്നതുവരെ, ഞാന്‍ നിരവധി പരാജയങ്ങള്‍ കണ്ടു.സ്വയം ഒരു വലിയ പരാജയമായി തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്നെ വില കുറച്ചുകാണാന്‍ പലരും ശ്രമിച്ചു.
 
എനിക്ക് ഒറ്റപ്പെടല്‍ തോന്നി.നിസ്സഹായത തോന്നി. ഞാന്‍ ഒരുപാട് കരഞ്ഞു.പക്ഷേ, എന്റെ പോരാട്ടം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.എന്റെ അവസാന ശ്വാസം വരെ അതിജീവിക്കാന്‍ ഞാന്‍ പോരാടും.ലജ്ജിക്കാത്തവരോ പരാജയപ്പെടാന്‍ ഭയമില്ലാത്തവരോ ആണ് വിജയിക്കാറുള്ളത്.ഇന്നും നിങ്ങളുടെ സ്വപ്നം അകലെയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ -അത് നേടാന്‍ നിങ്ങള്‍ എത്ര അടുത്താണെന്ന് അറിയാത്തതിനാല്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുക. ''ഒരിക്കലും ഉപേക്ഷിക്കരുത്'' അതാണ് ഞാന്‍ എന്നെയും എന്റെ മകളെയും ഓരോ ദിവസവും പഠിപ്പിക്കുന്നത്'-മന്യ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments