അഞ്ചു ഭാഷകളിൽ മരക്കാറിലെ ശബ്‌‌ദമാകാൻ ചിത്ര, പുതിയ വിവരങ്ങളുമായി മോഹൻലാൽ

കെ ആര്‍ അനൂപ്
വ്യാഴം, 4 ഫെബ്രുവരി 2021 (16:30 IST)
ഇന്ത്യൻ സിനിമയിലെ പ്രമുഖരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. റിലീസ് വൈകുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും മുൻപ് പ്രഖ്യാപിച്ച തീയതിയുമായി മുന്നോട്ടു പോകാനാണ് അണിയറ പ്രവർത്തകർ തീരുമാനം എന്നാണ് മനസ്സിലാക്കുന്നത്. അതിന് സൂചന നൽകിക്കൊണ്ടാണ് ആദ്യ ഗാനം പുറത്തു വരുന്നത്. കുഞ്ഞുകുഞ്ഞാലി എന്ന ഗാനത്തിന്റെ വിശേഷങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
 
അഞ്ചു ഭാഷകളിലും ഒരേ ഒരു ശബ്ദത്തിൽ ആയിരിക്കും കുഞ്ഞാലി മരക്കാറിലെ ഈ ഗാനം പ്രേക്ഷകർ തിയേറ്ററിൽ ആസ്വദിക്കുക. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയാണ് അഞ്ചു ഭാഷകളിലും കുഞ്ഞു കുഞ്ഞാലി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ ചിത്രത്തിനൊപ്പം പുതിയ ഗാനം എത്തുന്ന വിവരം മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
 
ഫെബ്രുവരി അഞ്ചിന് വ്യത്യസ്ത സമയങ്ങളിലായാണ് അഞ്ചു ഭാഷകളിലെയും ഗാനം പുറത്തുവിടുന്നത്. പത്മഭൂഷൺ നേടിയ കെ എസ് ചിത്രയ്ക്ക് അഭിനന്ദനങ്ങൾ നല്കിക്കൊണ്ടാണ് വീഡിയോ എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെതിരെ നീക്കങ്ങൾ വേണമെന്ന് സൗദിയും, സൗദിയുടെ തീരുമാനത്തിന് പിന്നിൽ കാരണങ്ങളേറെ

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, ചർച്ച നടക്കുന്നത് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം

ഇറാന് നരകമാണോ വേണ്ടത്, നൽകാൻ യുഎസ് തയ്യാറാണ്, ഇറാൻ സത്യം അംഗീകരിക്കണം, അല്ലെങ്കിൽ ട്രംപ് ചെയ്യുന്നത് താങ്ങില്ല

അമേരിക്കയുടെ അത്യാധുനിക എഫ് 18 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ, പ്രതികരിക്കാൻ തയ്യാറാകാതെ ട്രംപ് ഭരണകൂടം

മെഡിക്കല്‍ കോളേജിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments