Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട്ടില്‍ റിലീസ് മേളം; മാസ്റ്ററിന് പിന്നാലെ ചിമ്പുവിന്‍റെ ഈശ്വരനും വിക്രമിന്‍റെ കോബ്രയും

കെ ആര്‍ അനൂപ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (10:38 IST)
ചിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഈശ്വരൻ'. ഒരൊറ്റ ഷെഡ്യൂളിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ടീം അടുത്തിടെ ടീസറും പങ്കുവെച്ചിരുന്നു. ചിത്രം പൊങ്കലിന് റീലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകാനാണ് സാധ്യത. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമൊരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. ആക്ഷൻ സീക്വൻസുകളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. ആരാധകർക്ക് തിയറ്ററുകളിൽ ആഘോഷിക്കാനുള്ള വക തരുമെന്ന് പ്രതീക്ഷിക്കുന്നു. 
 
സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗർവാളാണ് നായിക. മാധവ് മീഡിയയും ഡി കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത 'കോബ്ര'യും പൊങ്കൽ റിലീസായി ഒരുങ്ങുന്നുണ്ട് എന്നാണ് വിവരം. വിജയുടെ മാസ്റ്റർ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments