Webdunia - Bharat's app for daily news and videos

Install App

തീരുമാനത്തിൽ മാറ്റമില്ല, മുകേഷുമായുള്ള വിവാഹമോചനത്തെ പറ്റി മേതിൽ ദേവിക

Webdunia
ശനി, 16 ഏപ്രില്‍ 2022 (19:56 IST)
നടനും എംഎൽഎയുമായ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹമോചനം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മേതിൽ ദേവിക തന്നെയായിരുന്നു വിവാഹമോചനം നടത്തുന്ന വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. പരസ്‌പരമായ പഴിചാരലുകൾ ഇല്ലാതെയുള്ള മേതിൽ ദേവികയുടെ സമീപനത്തെ ഒട്ടേറെ പേർ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ദേവിക.
 
 മീഡിയവണ്ണുമായുള്ള അഭിമുഖത്തിലാണ് മേതിൽ ദേവിക വിവാഹമോചനത്തെ പറ്റി പ്രതികരിച്ചത്. ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. എന്നാല്‍ ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമപരമായി നടക്കും. എന്റെ തീരുമാനം ഞാൻ അറിയിച്ച് കഴിഞ്ഞു. ഒരു ഡാൻസർ എന്ന നിലയിൽ ഒരുപാട് കാലം പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിനൊന്നിനും ലഭിക്കാത്ത പബ്ലിസിറ്റിയാണ് വിവാഹം വേർപിരിയുന്ന വാർത്തയ്ക്ക് ലഭിച്ചതെന്ന് ദേവിക പറയുന്നു.
 
ഒരു നടനും നടന്റെ ഭാര്യയുമായ കാരണമാണ് ആ പബ്ലിസിറ്റി ലഭിച്ചത്. ഞാൻ നർത്തകിയായത് കൊണ്ടല്ല. ആ സമയത്ത് ഒരുപാട് വലിയ പത്രങ്ങളൊക്കെ ഒരു ഇന്റര്‍വ്യു ഉടന്‍ വേണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. നൃത്തത്തിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്നായിരിക്കും പറയുക. എനിക്കറിയാം നൃത്തത്തിനെ കുറിച്ച് മാത്രമേ സംസാരിക്കുവെന്ന്, പക്ഷെ ആളുകള്‍ വിചാരിക്കുക ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എന്റെ പേഴ്സണല്‍ കാര്യത്തെ കുറിച്ചുകൂടിയാണെന്ന്. ആ അഡ്വാന്റേ‌ജ് മാധ്യമങ്ങൾ എടുക്കുമെന്ന് തോന്നി. അതിന് പോലും നിന്ന് കൊടുത്തില്ല. ദേവിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments