Webdunia - Bharat's app for daily news and videos

Install App

'ദ വയർ' താരം മൈക്കിൾ വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തി

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (17:41 IST)
അമേരിക്കൻ നടൻ മൈക്കിൾ കെ വില്യംസിനെ(54)മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയിലാണ് വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില്ല്യംസിനെ കുറിച്ച് വിവരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോ‌സ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
 
1995 ല്‍ മഗ്‌ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.  12 ഇയേഴ്‌സ് എ സ്ലേവ്, ദ ഗാംബ്ലര്‍, ദ പബ്ലിക്,ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാര്‍ടൈം തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. എങ്കിലും 2002 മുതൽ 2008 വരെ സംപ്രേക്ഷണം ചെയ്‌ത ദ വയർ എന്ന സീരീസിലെ  ലിറ്റിൽ ഒമർ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ മൈക്കിൾ വില്യംസിനെ ഏറ്റെടുത്തത്. എമ്മി പുരസ്‌കാരത്തിന് അഞ്ച് തവണ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments