Webdunia - Bharat's app for daily news and videos

Install App

മിന്നൽ മുരളിയുടെ ടീസറിനും മിന്നൽ വേഗം, 24 മണിക്കൂറിനുള്ളിൽ വൺ മില്യണ്‍ കാഴ്ചക്കാർ !

കെ ആര്‍ അനൂപ്
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (14:01 IST)
ടോവിനോ തോമസിന്റെ മിന്നൽ മുരളിയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ തന്നെ വൺ മില്യൺ ആളുകൾ ടീസർ കണ്ടു കഴിഞ്ഞു. സംവിധായകൻ ബേസിൽ ജോസഫാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
 
സൂപ്പർ ഹീറോ വേഷത്തിൽ എത്തുന്ന ടോവിനോ കഥാപാത്രത്തെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മുഖംമൂടി ധാരിയായ മിന്നൽ മുരളിയെ ഒരു സഹകരണ ബാങ്ക് കൊള്ളയടിച്ചതിന് പോലീസ് തിരയുകയാണെന്നാണ് ടീസറിൽ പറയുന്നത്. ആരാലും സാധിക്കാൻ ആകാത്ത പല പ്രകടനങ്ങളും ടീസറിൽ ടോവിനോ കഥാപാത്രം കാഴ്ച വെക്കുന്നുണ്ട്. അമാനുഷികമായ വേഗതയുള്ള മിന്നൽ മുരളിയെ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. അഞ്ച് ഭാഷകളിലായി ചിത്രം ഒരുങ്ങുന്നുണ്ട്. 
 
വിവിധ ഭാഷകളിലുള്ള താരങ്ങളാണ് സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. അജു വർഗീസ്, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

അടുത്ത ലേഖനം
Show comments