മോഹന്‍ലാല്‍ എന്തു നല്ല മനുഷ്യനാ തോന്നിപ്പോകും... ഗായകന്‍ ഉണ്ണിമേനോന്റെ കുറിപ്പ് വായിച്ചു നോക്കൂ

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (14:31 IST)
മോണ്‍സ്റ്റര്‍ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. ടീം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നു.പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിയ്ക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. മോണ്‍സ്റ്ററില്‍ ഉണ്ണി മേനോന്‍ ഒരു ?ഗാനം ആലപിക്കുന്നുണ്ട്. ഈ അവസരത്തില്‍ മോഹന്‍ലാലിനെ വീണ്ടും കണ്ട സന്തോഷം അദ്ദേഹം പങ്കുവെച്ചു.
 
 ഉണ്ണിമേനോന്റെ വാക്കുകളിലേക്ക് 
 
നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേല്‍ അദ്ദേഹത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. ഞാന്‍ പാടിയ പല പാട്ടുകളും ഒരു സൂപ്പര്‍ ഹിറ്റ് ആയി മാറിയതിന്റെ പുറകില്‍ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്. 
 
ഈ അടുത്തയിടെ കൊച്ചിയില്‍ വെച്ച് മോണ്‍സ്റ്റര്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാല്‍ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ costume ലും, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ comfortable ആക്കി വെയ്ക്കാന്‍ ലാല്‍ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്. 
 
അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ വൈശാഖിനെയും പരിചയപ്പെടാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നു.  
 
വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്രചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓര്‍മ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. 
ഏറെ സന്തോഷത്തോടെ ഇത് നിങ്ങള്‍ക്കായി ഇവിടെ പങ്കുവെയ്ക്കട്ടെ....
ലാലിന് ഒരിക്കല്‍ കൂടി എന്റെ സ്‌നേഹാദരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

മുഖ്യമന്ത്രി-മോഹന്‍ലാല്‍ അഭിമുഖത്തിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി

വിജയ് വീർപ്പിച്ച ബലൂൺ, പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുക 10 ശതമാനത്തിൽ താഴെ വോട്ടുകൾ, ഡിഎംകെ സഖ്യത്തിന് 180 സീറ്റെന്ന് സർവെ ഫലം

ഇറാനെതിരെ യുദ്ധത്തിന് പോകാമെന്ന് നിങ്ങളല്ലെ പറഞ്ഞത്, പ്രതിരോധ സെക്രട്ടറിക്ക് മുകളിൽ പഴി ചാരി ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments