Webdunia - Bharat's app for daily news and videos

Install App

ലാലേട്ടാ എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കണേ ? മോഹന്‍ലാല്‍ തന്ന മറുപടിയെക്കുറിച്ച് ജയസൂര്യ

കെ ആര്‍ അനൂപ്
വെള്ളി, 21 മെയ് 2021 (14:57 IST)
എന്നും വേറിട്ട കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മലയാളസിനിമയില്‍ പുതുമ കണ്ടെത്താനുളള നടനാണ് ജയസൂര്യ. തന്റെ പ്രിയ ഗുരുനാഥനായ മോഹന്‍ലാലിനോട് അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഓര്‍ക്കുകയാണ് താരം. 
 
ജയസൂര്യയുടെ വാക്കുകളിലേക്ക്
 
'ഇന്ന് ലാലേട്ടന്റെ ജന്മദിനം , കാഴ്ച്ചയുറച്ച നാള്‍മുതല്‍ കാണുന്ന മുഖമാണ്. സ്വാഭാവികമായും അതിനോട് അത്ഭുതം കലര്‍ന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിയ്ക്കും ഉണ്ടാവും. ഈയടുത്തായി ചില കഥാപാത്രങ്ങള്‍ അനുഭവിക്കുമ്പോള്‍, അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയ നിമിഷങ്ങള്‍ ചില കലാകാരന്‍മാര്‍ക്ക് ഉണ്ടായിട്ടുള്ളത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത്. ഇതിനെകുറിച്ച് ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാന്‍ ചോദിച്ചിട്ടുണ്ട് ' ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ.. ? ലാലേട്ടന്‍ പറയും ' മോനേ അത് നമ്മളലല്ലോ നമ്മള്‍ പ്രകൃതിയെ ഏല്‍പ്പിക്കയല്ലേന്ന്. ഈ പ്രകൃതിയെ എല്‍പ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂര്‍ണ്ണത, ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാള്‍ അങ്ങനെയാവാന്‍ ? ലാലേട്ടന്‍ എന്ന് മുതലായിരിക്കും ആ പൂര്‍ണ്ണതയില്‍ എത്തീട്ടുണ്ടാകുക ?എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ' മുതല്‍ തന്നെയെന്ന്. പ്രിയ ഗുരുനാഥന് ജന്മദിനാര്‍ച്ചന' - ജയസൂര്യ കുറിച്ചു.
 
മോഹന്‍ലാലിന്റെ പുതിയ വീട്ടിലേക്ക് അതിഥിയായി എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ജയസൂര്യ പങ്കുവെച്ചത്.ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആര്‍പി ഹൈറ്റ്സിലാണ് ലാലിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments