Webdunia - Bharat's app for daily news and videos

Install App

നരഭോജികളായ വരയൻ കടുവകൾക്ക് അന്തകനാകാൻ അവതാരമെടുത്തവൻ വരുന്നു.... മുരുകൻ! ഇടഞ്ഞാൽ നരസിംഹമാ.... നരസിംഹം !

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാലിന്റെ പുലിമുരുകന്റെ ടീസർ എത്തി. ലാലേട്ടന് പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ പുലിമുരുകന്റെ ടീസർ പുറത്തിറക്കിയത്. ഉദയകൃഷ്ണയുടെ തിരക്കഥയി

Webdunia
ശനി, 21 മെയ് 2016 (10:53 IST)
ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാലിന്റെ പുലിമുരുകന്റെ ടീസർ എത്തി. ലാലേട്ടന് പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ പുലിമുരുകന്റെ ടീസർ പുറത്തിറക്കിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ വീണ്ടും മീശപിരിക്കുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
മലയാളത്തിൽ എറ്റവും മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനു സ്വന്തം. മുപ്പത് കോടിയാണ് പുലിമുകുരന്റെ മുതൽ മുടക്ക് മലയാളത്തിനുപുറമേ തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്ത് വിട്ടിട്ടില്ല.
 
കാടിനെ കേന്ദ്രീകരിച്ച് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പുള്ളിപ്പുലികളും മറ്റു വന്യമൃഗങ്ങളുമായുള്ള മോഹനലാലിന്റെ സംഘടന രംഗങ്ങള്‍ ഇതിനോടകം വാർത്തയായിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കു ഈണം നല്‍കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments