Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, സംവിധാനം മണിരത്നം !

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (18:56 IST)
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാളത്തിന്‍റെ മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
 
ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.
 
എ ആര്‍ റഹ്‌മാന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ വമ്പന്‍‌മാര്‍ തന്നെയായിരിക്കും ഈ പ്രൊജക്ടിനുപിന്നിലും അണിനിരക്കുക. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക.
 
മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ നായകന്‍മാരായി എത്തിയത് ട്വന്‍റി20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രം കാട്രു വെളിയിടൈ പരാജയപ്പെട്ടിരുന്നു. പുതിയ സിനിമ ‘ചൊക്കച്ചിവന്ത വാനം’ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
ചൊക്കച്ചിവന്ത വാനത്തിന് ശേഷം മോഹന്‍ലാല്‍ - മമ്മൂട്ടി പ്രൊജക്ട് ആരംഭിക്കാനാകുമെന്നാണ് മണിരത്നം പ്രതീക്ഷിക്കുന്നത്. മണിരത്നത്തിന്‍റെ ഇരുവര്‍, ഉണരൂ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ദളപതിയിലെ ഒരു നായകന്‍ മമ്മൂട്ടിയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments