തരുൺമൂർത്തിക്ക് പിന്നാലെ മറ്റൊരു പുതുമുഖ സംവിധായകന് കൂടി മോഹൻലാൽ കൈകൊടുക്കുന്നു, പ്രതീക്ഷയിൽ ആരാധകർ

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (12:11 IST)
മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള നടനാണെങ്കിലും സമീപകാലത്തായി മോഹന്‍ലാല്‍ സിനിമകളുടെ ബോകോഫീസ് പ്രകടനം മോശമാണ്. പുതുമുഖ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കാതെ സുഹൃദ് വലയത്തിലുള്ള സംവിധായകര്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കുന്നതാണ് മോഹന്‍ലാലിന്റെ ഈ വീഴ്ചയ്ക്ക് കാരണമെന്ന അഭിപ്രായമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ചെയ്ത മലൈക്കോട്ടെ വാലിബന്‍ നിരാശപ്പെടുത്തിയെങ്കിലും കൂടുതല്‍ യുവ സംവിധായകര്‍ക്കൊപ്പം ലാലേട്ടന്‍ പ്രവര്‍ത്തിക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ ആവശ്യം.
 
 ഒരുഭാഗത്ത് പുതിയ പരീക്ഷണ സിനിമകളുടെയും വാണിജ്യ സിനിമകളുടെയും ഭാഗമായി മമ്മൂട്ടി സജീവമായി നില്‍ക്കുമ്പോള്‍ മോഹന്‍ലാലും സമാനമായി സിനിമകള്‍ ചെയ്യണമെന്ന് പ്രേക്ഷകര്‍ ഏറെക്കാലമായി അഭിപ്രായപ്പെടുന്നതാണ്. നിലവില്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം എല്‍ 360 ചെയ്തുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ തന്റെ അടുത്ത സിനിമയ്ക്കായി ആവാസവ്യൂഹം സംവിധായകന്‍ കൃഷാന്ദിന് ഡേറ്റ് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പം പുതിയ സിനിമയിലും മോഹന്‍ലാല്‍ ഭാഗമാവുന്നുണ്ട്. ഹൃദയപൂര്‍വം എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ നിര്‍മിക്കുന്നത് ആന്റണി  പെരുമ്പാവൂരാണ്. അതേസമയം കൃഷാന്ദിനൊപ്പമുള്ള സിനിമ ഒരു ഡിറ്റക്ടീവ് സിനിമയാകുമെന്നാണ് വിവരം. അരുണാചല്‍ പ്രദേശ്, മേഘാലയ തുടങ്ങിയ സ്ഥലങ്ങളാകും സിനിമയുടെ പ്രധാന ലൊക്കേഷനുകളെന്നും സൂചനയുണ്ട്. 2025 മാര്‍ച്ചിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

അടുത്ത ലേഖനം
Show comments