Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ആകാന്‍ ടൊവീനോ? തിരക്കഥ എം ടി!

Webdunia
വ്യാഴം, 3 ജനുവരി 2019 (13:11 IST)
രണ്ടാമൂഴം സിനിമയാകുമോ ഇല്ലയോ എന്ന ചര്‍ച്ചകളിലാണല്ലോ മലയാള സിനിമാലോകം. കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന എംടിയെ മറികടന്ന് ശ്രീകുമാര്‍ മേനോന് ആ കഥ സിനിമയാക്കാന്‍ കഴിയില്ല. തിരക്കഥ തിരികെ ലഭിക്കണം എന്ന സമീപനത്തിന് ഒരയവും വരുത്താന്‍ എം ടി തയ്യാറുമല്ല.
 
അതേസമയം, മറ്റൊരു സിനിമയുടെ തിരക്കഥ രചനയിലാണ് എം ടി എന്നാണ് അറിയാന്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എം ടി തന്നെ എഴുതിയ ‘ഉയരങ്ങളില്‍’ എന്ന മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്യുകയാണ്. അതിന്‍റെ തിരക്കഥ ചില മാറ്റങ്ങളൊക്കെ വരുത്തുന്ന തിരക്കിലാണത്രേ എം ടി.
 
‘ഉയരങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോമോന്‍ ആണ്. മോഹന്‍ലാല്‍ അനശ്വരമാക്കിയ ജയരാജന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ടൊവീനോ തോമസ് അവതരിപ്പിക്കും. സംയുക്ത മേനോന്‍ ആയിരിക്കും നായിക. 
 
1984ല്‍ ഐ വി ശശി സംവിധാനം ചെയ്ത ത്രില്ലറാണ് ഉയരങ്ങളില്‍. മോഹന്‍ലാലും നെടുമുടി വേണുവും റഹ്‌മാനും ആയിരുന്നു പ്രധാന വേഷങ്ങളില്‍. ജയരാജന്‍ എന്ന നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments