സിനിമയിലെത്തി 20 വര്‍ഷങ്ങള്‍,പഴശ്ശിരാജയില്‍ തുടങ്ങി പാപ്പന്‍ വരെ, സന്തോഷം പങ്കുവെച്ച് കനിഹ

കെ ആര്‍ അനൂപ്
ബുധന്‍, 3 ഓഗസ്റ്റ് 2022 (17:41 IST)
സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് കനിഹ. 
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
 
പഴശ്ശി രാജയില്‍ തുടങ്ങിയതാണ് മമ്മൂട്ടി കനിഹ കൂട്ടുകെട്ട്.'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'മാമാങ്കം' പിന്നിട്ട് സിബിഐ അഞ്ചാം ഭാഗം വരെ നീളുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍.
 
2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.
 
വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. സുരേഷ് ഗോപിയുടെ പാപ്പന്‍ ആണ് നടിയുടെ പ്രദര്‍ശനം തുടരുന്ന ചിത്രം. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് കഴിഞ്ഞ് പത്ത് വര്‍ഷത്തിനുശേഷമാണ് താന്‍ ജോഷി സാറിനൊപ്പം വര്‍ക്ക് ചെയ്തതെന്ന് കനിഹ പറഞ്ഞിരുന്നു.
 
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
 പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ബ്രോ ഡാഡി' എന്ന കോമഡി എന്റര്‍ടെയ്നറിലും കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

അടുത്ത ലേഖനം
Show comments