പ്രേമലുവില്‍ ഹൃദയത്തിനിട്ട് നല്ല താങ്ങ് താങ്ങി, അതൊന്നും വിഷയമുള്ള കാര്യമല്ല: വിനീത് ശ്രീനിവാസന്‍

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (20:28 IST)
തുടര്‍ച്ചയായി ഹിറ്റ് സിനിമകളുമായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കുന്ന തിരക്കിലാണ് മോളിവുഡ്. ഒരു സിനിമയ്ക്ക് ശേഷം അടുത്തത് എന്ന നിലയിലാണ് മലയാളത്തില്‍ ഇപ്പോള്‍ ഹിറ്റുകള്‍ സംഭവിക്കുന്നത്. വിഷു റിലീസായി എത്തിയ 3 സിനിമകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന വിനീത് ശ്രീനിവാസന്‍ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്. വിഷു വിന്നര്‍ പട്ടം ആവേശം സ്വന്തമാക്കിയെങ്കിലും മികച്ച പ്രതികരണമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നേടുന്നത്.
 
സിനിമയുടെ സെക്കന്‍ഡ് ഹാഫിലെ നിവിന്‍ പോളിയുടെ പ്രതികരണമാണ് പ്രേക്ഷകരെ സിനിമയെ ഏറ്റെടുക്കാന്‍ സഹായിച്ചത്. മുഴുനീള വേഷമല്ലെങ്കിലും സിനിമ നിവിന്‍ പോളി കൊണ്ടുപോയെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലെ പല താരങ്ങളെയും ട്രോള്‍ ചെയ്യുന്ന രൂപത്തിലാണ് സിനിമയിലെ നിവിന്‍ പോളിയുടെ കഥാപാത്രം. ഈ ട്രോളുകള്‍ക്ക് മികച്ച കയ്യടിയാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ഇത്തരം ട്രോളുകള്‍ എല്ലാവരും ആസ്വദിക്കുമെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറയുന്നത്.
 
പ്രേമലു എന്ന സിനിമയില്‍ ഹൃദയം സിനിമയ്ക്കിട്ട് നല്ല താങ്ങ് താങ്ങുന്നുണ്ട്. അതുപോലെ തന്നെ ആ സിനിമയുടെ നിര്‍മാതാക്കളായ ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ട്രോളുന്നുണ്ട്. എല്ലാവരും സുഹൃത്തുക്കളാകുമ്പോള്‍ അതിലൊരു പ്രശ്‌നമില്ല. പ്രേമലുവിന്റെ സംവിധായകന്റെ ആദ്യ സിനിമയായ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഞാനുണ്ടായിരുന്നു. നിവിനും ഫഹദുമെല്ലാം സുഹൃത്തുക്കളാണ്. പുറത്ത് നിന്നുള്ളവരെ ട്രോളുമ്പോഴാണ് വിവാദമുണ്ടാകുന്നത്. വിനീത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments