Webdunia - Bharat's app for daily news and videos

Install App

ഇതാ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയിലെ രൂപം,'മുകുന്ദന്‍ ഉണ്ണി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 19 മാര്‍ച്ച് 2022 (10:25 IST)
ഹൃദയം സിനിമ പൂര്‍ത്തിയാക്കിയശേഷം അഭിനയ തിരക്കിലാണ് വിനീത് ശ്രീനിവാസന്‍. നടന്റെ പുതിയ സിനിമയായ 'മുകുന്ദന്‍ ഉണ്ണി' ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ വിനീതിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അധികമൊന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ നടന്റെ സിനിമയിലെ രൂപം പുറത്തുവന്നു.അമ്പലവയലില്‍ എന്ന ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും സുധി കോപ്പ പറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

അര്‍ഷാ ബൈജു, റിയ സൈറ എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത് എന്നാണ് വിവരം. 
 
പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു.22 ഫീമെയില്‍ കോട്ടയം ചിത്രത്തിലൂടെ എത്തിയ താരമാണ് റിയ സൈറ.
 
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
 
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments