Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്‍ വേണ്ട, പകരം നെടുമുടി വേണു മതി; ഭരതനെ അഭിമുഖം ചെയ്യാന്‍ പോയി സിനിമാ നടനായ വേണു

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (14:03 IST)
മലയാള സിനിമയില്‍ വൈവിധ്യങ്ങളുടെ കലവറയാണ് നടന്‍ നെടുമുടി വേണു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ച നെടുമുടിക്കാരന്‍ കലയുടെ സമഗ്ര മേഖലകളിലും ആധിപത്യം പുലര്‍ത്തിയിരുന്നു. 
 
നെടുമുടി വേണു സിനിമയിലേക്ക് എത്തുന്നത് യാദൃച്ഛികമായാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. വിധുബാല, അടൂര്‍ ഭാസി, സുകുമാരന്‍, സോമന്‍ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട് വേണു. അങ്ങനെ സംവിധായകന്‍ ഭരതന്റെ അഭിമുഖം എടുക്കാന്‍ പോയതാണ് വേണുവിന്റെ ജീവിതത്തില്‍ നിര്‍ണായ വഴിത്തിരിവായത്. 
 
അഭിമുഖം ചെയ്യാനെത്തിയ ആളെ ഭരതന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇരുവരും തമ്മില്‍ നല്ല സൗഹൃദമായി. കാവാലം നാരായണപണിക്കരുടെ നാടകവേദിയിലെ പ്രധാന നടനാണ് വേണുവെന്ന് പത്മരാജന്‍ ഭരതനോട് പറഞ്ഞു. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും 'ആരവം' എന്നാണ് പേരെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. നായകനായി താന്‍ കണ്ടിരിക്കുന്നത് കമല്‍ഹാസനെയാണെന്നും ഭരതന്‍ പറഞ്ഞു. എന്നാല്‍ താനിപ്പോള്‍ കമല്‍ഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കല്‍പ്പിക്കുന്നതെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. കമല്‍ഹാസന് പകരം ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ, എന്തും ചെയ്യാമെന്നായിരുന്നു വേണു നല്‍കിയ മറുപടി. പിന്നീടങ്ങോട്ട് നെടുമുടി വേണുവെന്ന അഭിനേതാവ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments