Webdunia - Bharat's app for daily news and videos

Install App

'ഫഹദ് ഫാസില്‍ നിന്ന് കണ്ണെടുക്കാന്‍ ആകുന്നില്ല', സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി നെറ്റ്ഫ്‌ലിക്‌സ് !

കെ ആര്‍ അനൂപ്
വെള്ളി, 9 ഏപ്രില്‍ 2021 (09:02 IST)
മോളിവുഡും കോളിവുഡും കടന്ന് ടോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് ഫഹദ് ഫാസില്‍ എന്ന പേര്. സിനിമ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് യാത്ര ചെയ്യുന്ന നടന്റെ ഈ മാസം മാത്രം റിലീസ് ചെയ്തത് രണ്ട് ചിത്രങ്ങളാണ്. ജോജി, ഇരുള്‍ എന്നീ രണ്ട് ചിത്രങ്ങളും പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അല്ലു അര്‍ജുനൊപ്പം പുഷ്പ എന്ന ചിത്രവും ഇനി പുറത്തു വരാനുണ്ട്. ഇപ്പോളിതാ മലയാളികളുടെ പ്രിയതാരം ഫഹദില്‍ നിന്നും കണ്ണെടുക്കാന്‍ ആവുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.
 
ഫഹദിന്റെ അഭിനയ മാന്ത്രികത തന്നെയാണ് വീഡിയോയില്‍ കാണാനാകുന്നത്. മാത്രമല്ല മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകും. അടുത്തിടെ പുറത്തുവന്ന ഇരുള്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഹസ്വ വീഡിയോ പങ്കുവെച്ചത്. സൗബിന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഇരുളില്‍ പ്രധാനവേഷങ്ങളിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

അടുത്ത ലേഖനം
Show comments