Webdunia - Bharat's app for daily news and videos

Install App

'ഇരട്ട' മുതല്‍ 'വെടിക്കെട്ട്' വരെ ! ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമകള്‍

കെ ആര്‍ അനൂപ്
വെള്ളി, 3 ഫെബ്രുവരി 2023 (09:02 IST)
രോമാഞ്ചം
 
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് 'രോമാഞ്ചം'. ഫെബ്രുവരി മൂന്നിന് സിനിമ പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ നിര്‍മ്മാതാവ് ജോണ്‍പോള്‍ ജോര്‍ജിന് പറയാനുള്ളത് ഒരു കാര്യമാണ്.'അന്ന് ഗപ്പി തീയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.
ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.ഇനി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ'-ജോണ്‍പോള്‍ ജോര്‍ജ് പറഞ്ഞു.
 
വെടിക്കെട്ട്
 
ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. കുടുംബങ്ങള്‍ അടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും വെടിക്കെട്ട്.യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ അനുഭവമാകും ഈ സിനിമയെന്നും നിര്‍മ്മാതാവ് ബാദുഷ പറഞ്ഞു.
 
മോമോ ഇന്‍ ദുബായ്
 
'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന സിനിമ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്. ഫെബ്രുവരി 3 മുതല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
 
അനു സിത്താര, അജു വര്‍ഗീസ്,ഹരീഷ് കണാരന്‍,അനീഷ്.ജി.മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം.
 
ഇരട്ട
 
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ഇരട്ട ഇന്നുമുതല്‍ തീയേറ്ററുകളിലേക്ക്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments