Webdunia - Bharat's app for daily news and videos

Install App

ഈ വര്‍ഷം ആദ്യം എത്തുന്ന മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍, ലാലിന് മുന്നില്‍ നീണ്ട നിര !

കെ ആര്‍ അനൂപ്
വ്യാഴം, 6 ജനുവരി 2022 (08:57 IST)
മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശമാണ്. അതിനായി ദിവസങ്ങളെണ്ണി അവര്‍ കാത്തിരിക്കും. ഈ വര്‍ഷം ആദ്യം എത്തുന്ന മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
 
ബ്രോ ഡാഡി
 
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് വൈകാതെ തന്നെ റിലീസ് ഉണ്ടാകും.
 ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. 
 
ആറാട്ട്
 
മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആറാട്ട്.2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 
 
ഭീഷ്മപര്‍വ്വം
 
മമ്മൂട്ടി-അമല്‍ നീരജ് 'ഭീഷ്മ പര്‍വ്വം' ഫെബ്രുവരി 24 ന് തിയറ്ററുകളിലെത്തും. മൈക്കിള്‍ എന്ന ഗ്യാങ്സ്റ്ററായി മമ്മൂട്ടി വേഷമിടുന്നു.
 
പുഴു
 
മമ്മൂട്ടിയുടെ അടുത്തതായി ആയി റിലീസിന് എത്തുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും. അതുകഴിഞ്ഞ് റിലീസ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മമ്മൂട്ടി ചിത്രമാണ് പുഴു. 2002 ആദ്യം തന്നെ സിനിമ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 
 
എലോണ്‍
 
മോഹന്‍ലാലിന്റെ ബ്രോ ഡാഡിക്ക് ശേഷം 'എലോണ്‍' ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
 
നന്‍പകല്‍ നേരത്ത് മയക്കം
 
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
 
ട്വല്‍ത്ത് മാന്‍
 
ട്വല്‍ത്ത് മാനും ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ദൃശ്യം രണ്ടിനു ശേഷം മോഹന്‍ലാലിനൊപ്പം സംവിധായകന്‍ ജിത്തുജോസഫ് കൈകോര്‍ക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. 
 
സിബിഐ 5
 
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന 'സിബിഐ 5'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 
 
മോണ്‍സ്റ്റര്‍
 
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ഒരുങ്ങുകയാണ്. അടുത്തിടെ ഫസ്റ്റ് ലുക്ക് വന്നിരുന്നു. ഈ വര്‍ഷം പകുതിയോടെ സിനിമ റിലീസ് ചെയ്യും.
ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
 
ബറോസ്
 
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ലാലിനെ കാണാനാകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments