Webdunia - Bharat's app for daily news and videos

Install App

ബോക്‌സോഫീസ് ദുരന്തമായ ഏജന്റ് ഒടിടിയില്‍, ഒപ്പം മറ്റ് റിലീസുകളും: ഈയാഴ്ചത്തെ ഒടിടി റിലീസുകള്‍

Webdunia
ബുധന്‍, 17 മെയ് 2023 (21:01 IST)
തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകളെ പോലെ തന്നെ ഒടിടി റിലീസ് തീയ്യതികളും കാത്തിരിക്കുന്നവരാണ് ഇപ്പോള്‍ മലയാളികള്‍. 2018, നെയ്മര്‍ തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഈ ആഴ്ച നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിനായി കാത്തുനില്‍ക്കുന്നത്. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിച്ച ഏജന്റ് എന്ന സിനിമയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
 
തിയേറ്ററുകളില്‍ ഫ്‌ളോപ്പായ ചിത്രം മെയ് 19ന് സോണി ലിവിലാണ് സ്ട്രീം ചെയ്യുക. സ്‌പൈ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ റോ ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ബേസില്‍ ജോസഫ് നായകനായ കഠിന കടോരമീ അണ്ഡകടാഹം എന്ന സിനിമയും മെയ് 19ന് തന്നെ സോണി ലിവില്‍ റിലീസ് ചെയ്യുന്നു. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
അതേസമയം വിജയരാഘവന്‍ 100 വയസുകാരനായി വേഷമിട്ട പൂക്കാലം മെയ് 19ന് ഡിസ്‌നി പ്ലസില്‍ റിലീസ് ചെയ്യും. ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത സിനിമ ഒരു ഫാമിലി എന്റര്‍ടൈനറാണ്. വിചിത്രം, ശാകുന്തളം എന്നീ സിനിമകളാണ് ഇവയെ കൂടാതെ അടുത്തായി റിലീസ് ചെയ്തിട്ടുള്ള മറ്റ് ചിത്രങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments