Webdunia - Bharat's app for daily news and videos

Install App

അടിപൊളി പ്രണയകഥയുമായി ജോജു ജോർജ്ജും നിഖില വിമലും, 'മധുരം' വരുന്നു !

കെ ആർ അനൂപ്
വെള്ളി, 18 ഡിസം‌ബര്‍ 2020 (18:03 IST)
'ജൂൺ' സംവിധായകൻ അഹമ്മദ് കബീറിന്റെ അടുത്ത ചിത്രമാണ് മധുരം. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ച വിവരം നിർമ്മാതാവ് കൂടിയായ ജോജു ജോർജ്ജ് അറിയിച്ചു.
 
റൊമാൻസ് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇതെന്ന് സംവിധായകൻ പറഞ്ഞു. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് ‘മധുരം’ എന്ന സിനിമ പറയുന്നത്. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവർ ദമ്പതികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അർജുൻ അശോകനും നിഖില വിമലും യുവ ജോഡികളായി ചിത്രത്തിലെത്തും. നടൻ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. എറണാകുളം, കോട്ടയം എന്നിവിടങ്ങളാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments