Webdunia - Bharat's app for daily news and videos

Install App

നൂറുകണക്കിന് ആളുകള്‍ കാത്തുനില്‍ക്കുന്നു,ആവശ്യങ്ങളും വിഷമങ്ങളും നേരില്‍കണ്ട് പറയുന്നു, ക്ഷമയോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രി, ബഹുമാനം തോന്നിപ്പിച്ച നിമിഷത്തെക്കുറിച്ച് നടി നില്‍ജ

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂലൈ 2023 (08:49 IST)
ഉമ്മന്‍ചാണ്ടി എന്ന നേതാവിനെ ജനങ്ങള്‍ ഇത്രയധികം ഇഷ്ടപ്പെടുന്നതിനുള്ള കാരണമെന്ത് ? അതിനൊരു ഉത്തരമാണ് നടി നില്‍ജ ആരാധകരുമായി പങ്കുവെക്കുന്നത്. തിരുവനന്തപുരത്ത് റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്ത് കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയ നില്‍ജ അവിടെ കണ്ട കാഴ്ച ഒരിക്കലും മറക്കില്ല.നിഷ്‌കളങ്കമായ അദ്ദേഹത്തിന്റെ ചിരി ഇന്നും മനസ്സിലുണ്ടെന്നാണ് നടി പറയുന്നത്.
 
നില്‍ജയുടെ വാക്കുകളിലേക്ക്
 
'ജനകീയന്‍ എന്ന് നിസ്സംശയം പറയാവുന്ന മുഖ്യമന്ത്രി. റേഡിയോ ജോക്കി ആയി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത്, ഒരു സ്‌പെഷ്യല്‍ ഷോയുടെ ഭാഗമായി കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി സാറിനെ interview ചെയ്യാനായി പോകാന്‍ ഒരു അവസരം ലഭിച്ചു. വാര്‍ത്താ പ്രാധാന്യം ഒന്നും അല്ലാത്ത- ഒരു ഷോയിലേക്കുള്ള അദ്ദേഹത്തിന്റെ ബൈറ്റ് മാത്രമായിരുന്നു ആവശ്യം. അതിരാവിലെ തന്നെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയപ്പോള്‍ കണ്ടത് 100 കണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനായി കാത്ത് നില്‍ക്കുന്നതാണ്.. ഓരോരുത്തരുടെയും ആവശ്യങ്ങളും വിഷമങ്ങളും മുഖാമുഖം കേട്ട് പറഞ്ഞു വിടുന്ന കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. കണ്ണ് തുറക്കുന്ന നിമിഷം മുതല്‍ ഉറങ്ങുന്നത് വരെ എന്ത് മാത്രം ആളുകളെ ആണ് അദ്ദേഹം നേരില്‍ കണ്ട് സംസാരിക്കുന്നത് എന്നൊക്കെ ഓര്‍ത്ത് എല്ലാം വീഷിച്ച് ഞാനും വെയ്റ്റ് ചെയ്തു. എന്റെ ഊഴം എത്തി. ഏറ്റവും സൗമ്യനായി എനിക്ക് ബൈറ്റ് നല്‍കി, ഒപ്പം സുഖവിവരവും അന്വേഷിച്ചു . ഇടയില്‍ ആരോ വന്ന് breakfast കഴിക്കുന്നത് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.. അല്പം കൂടി കഴിയട്ടെ.. കുറച്ച് പേരെ കൂടി കണ്ടിട്ടാവം എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും സംഭാഷണത്തിലേക്ക് വന്നു... എനിക്ക് അദ്ദേഹത്തിന്റെ പെരുമാറ്റവും ആളുകളോടുള്ള സമീപനവും അതിശയമായി തന്നെ തോന്നി.. ബഹുമാനം തോന്നി.. 'ജനങ്ങളുടെ - ജനങ്ങള്‍ക്ക് വേണ്ടി- ജനങ്ങളാല്‍' ഉള്ള മുഖ്യന്‍ എന്ന് ശെരിക്കും തോന്നിപ്പോയി... Thank you sir for all the contributions you have done for our State. RIP. നിഷ്‌കളങ്കമായ അദ്ദേഹത്തിന്റെ ചിരി ഇന്നും മനസ്സിലുണ്ട്',-നില്‍ജ കുറിച്ചു.
 
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments