Webdunia - Bharat's app for daily news and videos

Install App

അപകടം പറ്റി ബെഡ് റെസ്റ്റ് ചെയ്യുന്ന കാലം,അറിയാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍... അജു വര്‍ഗീസിനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി

കെ ആര്‍ അനൂപ്
ബുധന്‍, 11 ജനുവരി 2023 (10:12 IST)
അജു വര്‍ഗീസിന് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മല്‍ പാലാഴി.
നദികളില്‍ സുന്ദരി യമുന എന്ന സിനിമയില്‍ അജുവിനൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നിര്‍മ്മല്‍. 

നിര്‍മ്മല്‍ പാലാഴി:മനോരമയില്‍ 'കോമഡി ഫെസ്റ്റിവെല്‍' പ്രോഗ്രാം കഴിഞ്ഞ് ഒരു അപകടം എല്ലാം പറ്റി വീട്ടില്‍ ബെഡ് റെസ്റ്റ് ചെയ്യുന്ന കാലത്ത് അറിയാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍.. ചേട്ടാ.. ഞാന്‍ അജു വര്‍ഗ്ഗീസ് ആണ് ഇപ്പൊ എല്ലാം ഓക്കേ ആയോ..?പേടിക്കുകയൊന്നും വേണ്ട ട്ടോ എല്ലാം ശരിയാവും ഒരുപാട് വര്‍ക്കുകള്‍ എല്ലാം ഇന്നിയും ചെയ്യാം. ഞാനായിട്ട് ഒരു നേരിട്ട് ബന്ധവും ഇല്ലാത്ത അത്യാവശ്യം നല്ല തിരക്കുള്ള ആ താരത്തിന് എന്നെ പോലെ ചെറിയൊരു കലാകാരനെ വിളിച്ചു എന്റെ അപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെ ചേര്‍ത്ത് പിടിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ മനസ്സിലെ നന്മ കൊണ്ട് മാത്രം അതിന് ശേഷം ദൈവാനുഗ്രഹം കൊണ്ട് അജുവിന്റെ കൂടെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. 'നദികളില്‍ സുന്ദരി യമുന' സിനിമയില്‍ കൂടെ ഉള്ള അനുഭവത്തില്‍ നിന്ന് മനസ്സിലായത് 'മലര്‍ വാടിയി'ല്‍ കുട്ടു എന്ന കഥാപാത്രത്തിലൂടെ ആളുകളെ ചിരിപ്പിച്ചു തുടങ്ങിയ അജു കൂടെ അഭിനയിക്കുന്ന എന്നെ പോലെ ഉള്ള ആളുകള്‍ക്ക് അല്ല ചേട്ടാ അത് ഇങ്ങനെ പറഞ്ഞല്‍ മതി, അത് ഇങ്ങനെ ചെയ്താല്‍ കുറച്ചു കൂടെ നന്നാവും.. ഇങ്ങനെ അറിവുകള്‍ പറഞ്ഞു തരുവാന്‍ മാത്രം ഒരുപാട് ഉയര്‍ച്ചയില്‍ എത്തി. തന്റെ കൂടെ ഒപ്പം അഭിനയിക്കുന്നവരും നന്നാവണം എന്ന് ആഗ്രഹിക്കുന്ന മലയാളത്തിന്റെ പ്രിയ കലാകാരന്... 
ഹൃദയം നിറഞ്ഞ പിറനാള്‍ ആശംസകള്‍ 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

അടുത്ത ലേഖനം
Show comments