Webdunia - Bharat's app for daily news and videos

Install App

മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ഓഡിഷന് നിവിന്‍ പോളി എത്തിയത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട്; സിനിമയെ ജീവനു തുല്യം സ്‌നേഹിച്ച അഭിനേതാവ്

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (11:37 IST)
യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നിവിന്‍ പോളി ഇപ്പോള്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ഓഡിഷന് നിവിന്‍ പോളി എത്തിയത് രണ്ട് കൈകളിലും വടി കുത്തിപിടിച്ചാണ്. ഓഡിഷന് പോകുന്ന സമയത്ത് നിവിന്‍ പോളിക്ക് ഒരു അപകടമുണ്ടായി. ആക്‌സിഡന്റ് പറ്റി താന്‍ കിടപ്പിലായിരുന്നു എന്നാണ് നിവിന്‍ പോളി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. കാലില്‍ ഫുള്‍ പ്ലാസ്റ്റര്‍ ഇട്ടാണ് നിവിന്‍ ഓഡിഷന് വിനീത് ശ്രീനിവാസന്റെ മുന്നിലെത്തിയത്. ഓഡിഷന് നിവിന്‍ ക്രച്ചസിന്റെ സഹായത്തോടെയാണ് എത്തിയതെന്ന് വിനീത് ശ്രീനിവാസനും ഓര്‍ക്കുന്നു. 
 
1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളിയുടെ 37-ാം ജന്മദിനമാണ് ഇന്ന്. 1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അബിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. തട്ടത്തിന്‍ മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ സിനിമകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments