Webdunia - Bharat's app for daily news and videos

Install App

'ഒരു സിനിമക്കും ഈ ഗതി വരരുത്'; 'രേഖ' എന്ന സിനിമയ്ക്ക് സംഭവിച്ചത്, വിഷമമുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്

കെ ആര്‍ അനൂപ്
ശനി, 11 ഫെബ്രുവരി 2023 (10:16 IST)
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയതാണ്. നല്ല പ്രതികരണം ലഭിക്കുന്ന സിനിമയ്ക്ക് വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്തതുകൊണ്ട് തിയേറ്ററുകളും ഷോകളും ലഭിക്കുന്നില്ലെന്ന് വിന്‍സി അലോഷ്യസ്.
 
'ഞങ്ങളുടെ സിനിമ രേഖ വലിയ തിയേറ്ററുകളോ ഷോസ് ഒന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ. ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ പോസ്റ്ററുകള്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട് ഇങ്ങനെയാകും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രമേ ഉള്ളൂ. വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളൂ. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററുകളില്‍ ഉള്ള ഷോസ് (ഷോ 1) അത് കാണാന്‍ ശ്രമിക്കണം ഇല്ലെങ്കില്‍ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്'-വിന്‍സി അലോഷ്യസ് കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments