Kerala Crime Files" കരിയറിന്റെ പോക്ക് കണ്ട് സ്വയം തകര്‍ന്നതാണ്, ഈയൊരു നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു: നൂറിന്‍ ഷെരീഫ്

അഭിറാം മനോഹർ
ഞായര്‍, 22 ജൂണ്‍ 2025 (15:45 IST)
Noorin Sheriff
ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന ഒമര്‍ ലുലു സിനിമയിലൂടെ എത്തി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമായിരുന്നു നൂറിന്‍ ഷെരീഫ്. എന്നാല്‍ സിനിമ കരിയറില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ നൂറിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കേരളാ ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണില്‍ ഒരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ് നൂറിന്‍. വെബ് സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ സീരീസിലെ നൂറിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ ആ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം തന്റെ ആഹ്‌ളാദം പങ്കുവെച്ചത്. സ്‌ക്രീനില്‍ തന്നെ ഇങ്ങനെയൊന്ന് കാണാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്നും കരിയര്‍ മുന്നോട്ട് പോകുന്നത് കണ്ട് തകരുമ്പോള്‍ ഇതുപോലൊരു ദിവസത്തിനായാണ് താന്‍ ആഗ്രഹിച്ചതെന്നും നൂറിന്‍ കുറിച്ചു.
 
നൂറിന്റെ കുറിപ്പ് ഇങ്ങനെ
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Noorin Shereef (@noorin_shereef_)

എന്റെ അരങ്ങേറ്റത്തിന് ശേഷം വര്‍ഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയര്‍ച്ച താഴ്ചകളിലൂടെയുമാണ് കടന്നുപോയത്. സ്വപ്നതുല്യമായ എന്റെ കരിയര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാന്‍ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു. സ്‌ക്രീനില്‍ എന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ?, ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനായി ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട്.
 
കേരള ക്രൈം ഫയല്‍സിലെ സ്റ്റെഫിയായി എന്നെ തിരെഞ്ഞെടുത്തതിനും എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹും രമേശിനോടും കെസിഎഫിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ സഹതാരങ്ങള്‍ക്ക്, മുഴുവന്‍ ടീമിനും ഏറ്റവും നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്‌നേഹം. സീരീസ് പുറത്തിറങ്ങിയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്‌നേഹത്തിലും ഞാന്‍ അതീവ സന്തോഷവതിയാണ്. ഇപ്പോള്‍ ഞാന്‍ വികാരാധീനയാണ്. കാരണം ഈ ചെറിയ ചുവടുവെയ്പ്പ് എനിക്ക് വിലമതിക്കാനാത്തതാണ്. പൂര്‍ണ്ണമനസോടെ ഇതിനെ സ്വീകരിക്കുന്നു. അടുത്തതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments