പച്ച കൊടിയേ പിടിക്കൂ...സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് ഒമര്‍ ലുലു

കെ ആര്‍ അനൂപ്
ചൊവ്വ, 21 മാര്‍ച്ച് 2023 (15:06 IST)
ഒമര്‍ ലുലുവിന് സംഘപരിവാര്‍ ചിന്താഗതിയാണ് ഉള്ളത് എന്ന തരത്തിലുള്ള ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ തന്നെ രംഗത്തെത്തി.കോളേജ് കാലഘട്ടം മുതല്‍ മുസ്ലീം ലീഗ് അനുഭാവിയായിരുന്നുവെന്നും അടുത്ത രാമസിംഹനും അബ്ദുള്ളക്കുട്ടിയും പിസി ജോര്‍ജുമായുമൊന്നും തന്നെ കാണേണ്ടതില്ലെന്നും ഒമര്‍ പറഞ്ഞു.
 
ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്  
 
എനിക്ക് സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തില്‍ ഒരുവിധം എല്ലാ രാഷ്ട്രിയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്.എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സില്‍ രാഷ്ട്രിയമേ ഇല്ലാ .
ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ.
 
എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം.
എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്യും
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments