‘ദൃശ്യം 2’ പോലെയല്ല, ‘വണ്‍’ തിയേറ്ററില്‍ തന്നെ; മമ്മൂട്ടിയുടെ പുതിയ നീക്കം !

കെ ആര്‍ അനൂപ്
ബുധന്‍, 6 ജനുവരി 2021 (21:29 IST)
കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന 'വൺ' റിലീസിന് ഒരുങ്ങുന്നു. റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. സിനിമയുടെ പുതിയ പോസ്റ്റർ പങ്കു വെച്ചു കൊണ്ടാണ് മെഗാസ്റ്റാറിൻറെ പ്രഖ്യാപനം. തിയേറ്റർ റിലീസ് ആകാനാണ് സാധ്യത. ട്രെയിലർ ഉൾപ്പെടെയുള്ളവ ഉടന്‍ പുറത്തുവരും.
 
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ആളുകളെ കൈവീശി കാണിച്ച് അവരുടെ കയ്യടി വാങ്ങുന്ന മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെയാണ് ടീസറിൽ കാണാനായത്.
 
സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്. ചില യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. ബോബി - സഞ്ജയ് ടീമാണ് തിരക്കഥ.
 
ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മമ്മുക്കോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോൻ, സലിം കുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

അടുത്ത ലേഖനം
Show comments