മൂന്ന് മില്യണ്‍ കാഴ്ചക്കാരുമായി 'വണ്‍' ട്രെയിലര്‍, മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രന്‍ ഇന്നുമുതല്‍ ബിഗ് സ്‌ക്രീനില്‍ !

കെ ആര്‍ അനൂപ്
വെള്ളി, 26 മാര്‍ച്ച് 2021 (09:06 IST)
മൂന്ന് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരുമായി 'വണ്‍' ഒഫീഷ്യല്‍ ട്രെയിലര്‍. പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. പുതിയ പോസ്റ്റര്‍ പങ്കു വെച്ചു കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രനെ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും എന്നതിനുള്ള സൂചന കൂടിയാണ് ട്രെയിലറിന് ലഭിച്ച സ്വീകാര്യത.
 
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആകില്ലെന്ന് പ്രതീക്ഷിക്കാം.ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments