Webdunia - Bharat's app for daily news and videos

Install App

രാജ്പുത് കർമി സേനയുടെ ഭീഷണി; ദീപിക പദുകോണിന് വൻ സുരക്ഷയൊരുക്കി മുംബൈ പൊലീസ്

ദീപിക പദുകോണിന് വൻ സുരക്ഷയൊരുക്കി മുംബൈ പൊലീസ്

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (14:24 IST)
ബോളിവുഡ് താരം ദീപിക പദുകോണിന് വൻ സുരക്ഷയൊരുക്കി മുംബൈ പൊലീസ്. സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയുന്ന പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീ രാജ്പുത് കർമി സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ദീപികയ്ക്ക് സുരക്ഷയൊരുക്കുന്നത്. 
 
നടിയുടെ വീടിനവു മുന്നിലും മുംബൈയിലെ ഓഫീസിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദീപിക പദുകോണിന് ഭീഷണിയുമായി കര്‍ണി സേന നേതാവ് രംഗത്ത് വന്നിരുന്നു. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. 
 
ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി. ദീപികാ പദുക്കോണ്‍ നായികയാവുന്ന പത്മാവതിയുടെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷ നിലപാടാണ് കര്‍ണി സേനയുയര്‍ത്തുന്നത്.
 
ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്‌ക്കാരത്തെയും മനപ്പൂര്‍വ്വം തകര്‍ക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് കാല്‍വി ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments