Webdunia - Bharat's app for daily news and videos

Install App

Ullozhukku Trailer: ഞെട്ടിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍സ് ! ഒരു പിടിയും തരാതെ ഉള്ളൊഴുക്ക് ട്രെയ്‌ലര്‍

കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം

രേണുക വേണു
ചൊവ്വ, 11 ജൂണ്‍ 2024 (09:31 IST)
Parvathy and Urvashi (Ullozhukku Trailer)

Ullozhukku Trailer: ലേഡി സൂപ്പര്‍സ്റ്റാറുകളായ ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ഉള്ളൊഴുക്ക് സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അതിസങ്കീര്‍ണവും വൈകാരികവുമായ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉര്‍വശിയുടേയും പാര്‍വതിയുടേയും പ്രകടനം തന്നെയാണ് ട്രെയ്‌ലറിലെ ശ്രദ്ധാകേന്ദ്രം. 
 
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം. 'കറി ആന്‍ഡ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്റ്റോ ടോമി. 
 


ജൂണ്‍ 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

രാജ്യസഭയിൽ ബിജെപി അംഗസംഖ്യ നൂറിനുമുകളിലായി

ബൈക്ക് യാത്രികനുമായി തര്‍ക്കം; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും മുങ്ങി

Kerala Weather, August 2: 'ഒരു ഇടവേളയെടുത്തതാണ്'; കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു, ചക്രവാതചുഴി !

മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം

അടുത്ത ലേഖനം
Show comments