Webdunia - Bharat's app for daily news and videos

Install App

ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് എറിഞ്ഞു, ലിയോയിലും ഉണ്ടാകുമെന്ന് കരുതി: മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തൃഷ

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (09:52 IST)
നടി തൃഷയ്ക്ക് എതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി തൃഷ. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശത്തെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പറഞ്ഞു.
 
മന്‍സൂര്‍ അലി ഖാന്‍ എന്നെപറ്റി നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച വീഡിയോ കാണാനിടയായി. ലൈംഗികത. അനാദരവ്,സ്ത്രീ വിരുദ്ധത, വെറുപ്പുളവാക്കുന്ന മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണ്. ഇയാള്‍ക്കൊപ്പം ഒരിക്കല്‍ പോലും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ ഇനി ബാക്കിയുള്ള സിനിമാ ജീവിതത്തിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്, തൃഷ കുറിച്ചു.
 
ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് തൃഷക്കെതിരെ മന്‍സൂര്‍ അലിഖാന്‍ മോശം പരാമര്‍ശം നടത്തിയത്. താന്‍ മുന്‍പ് അഭിനയിച്ച സിനിമകളില്‍ രോജയേയും ഖുശ്ബുവിനെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ സാധിച്ചില്ലെന്നും താന്‍ പണ്ട് ചെയ്ത സിനിമകളില്‍ ഉണ്ടായിരുന്നത് പോലുള്ള റേപ് സീനുകള്‍ ലിയോയില്‍ ഉണ്ടാകുമെന്ന് കരുതിയെന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അങ്ങനൊന്നിന് അഗ്രഹമുണ്ടായിരുന്നുവെന്നും മന്‍സൂര്‍ അലിഖാന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.വി.അന്‍വര്‍ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 54 കാരന് 30 വര്‍ഷം കഠിന തടവ്

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക; 15ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

ayatollah ali khamenei: കൈയ്യിൽ റൈഫിളുമായി അലി ഖമൈനി, ഇസ്രായേൽ അധികകാലം നിലനിൽക്കില്ലെന്ന് പ്രഖ്യാപനം

ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ

അടുത്ത ലേഖനം