Webdunia - Bharat's app for daily news and videos

Install App

എല്ലാം സെറ്റാണ്, ബാബു ആന്‍റണിയുടെ 'പവർ സ്റ്റാർ' ഉടൻ ആരംഭിക്കും !

കെ ആര്‍ അനൂപ്
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (20:35 IST)
ബാബു ആൻറണി വീണ്ടും ആക്ഷൻ നായകനായി തിരിച്ചെത്തുന്ന സിനിമയാണ് പവർ സ്റ്റാർ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഫാൻ മെയിഡ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്  ബാബു ആൻറണി.
 
"പവർ സ്റ്റാർ, എല്ലാം സജ്ജമാണ്. സാഹചര്യങ്ങൾ ശരിയായാൽ ഫിലിമിംഗ് ആരംഭിക്കും. ആരാധകർ സൃഷ്ടിച്ച പോസ്റ്ററാണിത്. ഈ പ്രോജക്റ്റിന് ഇത്രയധികം ഊഷ്മളമായ സ്വീകരണം നൽകിയതിനും നിരവധി പോസ്റ്ററുകളും വീഡിയോകളും നിർമ്മിച്ചതിനും എല്ലാവർക്കും നന്ദി" - ബാബു ആൻറണി കുറിച്ചു. പവർ സ്റ്റാറിലെ ബാബു ആൻറണിയുടെ പുതിയ ചിത്രം ഈയിടെ പുറത്തു വന്നിരുന്നു. താരങ്ങളുടെ ലഭ്യമായ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഫാൻ മെയിഡ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.
 
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ഈ സിനിമയിൽ നായിക ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നും താരങ്ങൾ അഭിനയിക്കാൻ എത്തുന്നുണ്ട്. ബാബു ആൻറണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

അടുത്ത ലേഖനം
Show comments